മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ വൈദ്യുതി നിരക്ക് കുറവാണെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ കാര്യത്തിൽ മറ്റ് 29 സംസ്ഥാനങ്ങളിലെ വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത പട്ടികയാണ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്. ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങളുടെ വൈദ്യുതി നിരക്കുകളും കേരളത്തിൽ കുറവാണെന്ന് കണക്കുകളിൽ പറയുന്നു.
കേരളത്തിൽ വൈദ്യുതി നിരക്ക് കൂടുതലാണെന്ന പ്രചരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിരിക്കുന്നതിനിടെയാണ് റെഗുലേറ്ററി കമ്മിഷൻ വെബ്സൈറ്റിൽ മറ്റ് സംസ്ഥാനങ്ങളുടെ നിരക്കുകൾ പ്രസിദ്ധീകരിച്ചത്. പ്രതിമാസം 400 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന വൻകിട ഗാർഹിക ഉപഭോക്താക്കളുടെ നിരക്കിൽ മാത്രമാണ് കേരളം പട്ടികയിൽ അല്പം മുന്നിലുള്ളതെന്നും എന്നാൽ ആ വിഭാഗങ്ങളിലും തൊട്ടടുത്ത സംസ്ഥാനമായ കർണാടകത്തെക്കാൾ നിരക്ക് കേരളത്തിൽ കുറവാണെന്നും കമ്മിഷൻ പറയുന്നു.
ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങളുടെ വൈദ്യുതി നിരക്കുകളും കേരളത്തിൽ കുറവാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയതിൽ ഇതും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ചെറുകിട വാണിജ്യ സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്കുകളും കേരളത്തിൽ തന്നെയാണ് കുറവെങ്കിലും വലിയ കടകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് കേരളത്തിൽ നിരക്ക് കൂടുതലാണ്. ഇന്ത്യൻ റെയിൽവേയ്ക്ക് വൈദ്യുതി വിലകുറച്ചു ലഭ്യമാക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.