Web Desk

തിരുവനന്തപുരം

June 17, 2020, 6:55 pm

കേരളം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍, നിയന്ത്രണങ്ങൾ തുടരണം: മുഖ്യമന്ത്രി

Janayugom Online

കേരളം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ലോക് ഡൗൺ ലഘൂകരിക്കുകയും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും യാത്ര അനുവദിക്കുകയും ചെയ്‌തതോടെ കേരളം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥനത്ത് മെയ് നാലു വരെ മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. എന്നാൽ, ഇപ്പോഴത് 20 ആയി വർധിച്ചു. പ്രധാനമായും പുറത്തു നിന്ന് വന്ന പ്രായാധിക്യമുള്ള മറ്റ് രോഗങ്ങളുള്ളവരാണ് മരണമടഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശാരീരിക അകലം, മാസ്ക് ഉപയോഗം, റിവേഴ്‌സ് ക്വറന്റീൻ, സമ്പർക്ക വിലക്ക് എന്നീ വഴികളിലൂടെയാണ് സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം പ്രതിരോധിക്കാൻ സാധിച്ചത്. ഇവ ഇതുപോലെ തുടർന്നാൽ കോവിഡ് വ്യാപനം പ്രതിരോധിക്കാൻ സാധിക്കും. നിയന്ത്രണങ്ങൾ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗനിയന്ത്രണ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കണം. എല്ലാവരും ആരോഗ്യ സന്ദേശ പ്രചാരകരാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ENGLISH SUMMARY: ker­ala enters in the third stage of covid

YOU MAY ALSO LIKE THIS VIDEO