June 6, 2023 Tuesday

കൊച്ചിയിലെ വനിതാ ഹോസ്റ്റലിൽ നടന്ന ആ വിവാദ സംഭവം വെള്ളിത്തിരയിലേക്ക്

Janayugom Webdesk
December 11, 2019 12:47 pm

വർഷങ്ങൾക്കുമുൻപ് കൊച്ചിയിലെ വനിതാ ഹോസ്റ്റലിൽ നടന്ന വിവാദ സംഭവം സിനിമയാകുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ആ ദുരൂഹ സംഭവം വെള്ളിത്തിരയിലെത്തിക്കുന്നത് നവാഗത സംവിധായകൻ അക്ഷയ് അജിത് ആണ്. പകയുടെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന കേരളാ എക്സ്പ്രസ്സ് എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്.ശ്രദ്ധേയങ്ങളായ ഒട്ടേറെ ഷോർട് ഫിലിമുകൾ സംവിധാനം ചെയ്ത അക്ഷയ് അജിത്തിന്റെ പ്രഥമ ചിത്രമാണ് “കേരള എക്സ്പ്രസ്സ്”. പുതുമുഖ താരങ്ങൾക്കുപുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പ്രണയവും സൗഹൃദവും ഇതിവൃത്തമാക്കി മലയാളത്തിൽ ഒട്ടേറെ സിനിമകൾ വന്നിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തമാണ് “കേരള എക്സ്പ്രസ്സ്” എന്ന് സംവിധായകൻ വ്യക്തമാക്കി. സൗഹൃദ കൂട്ടായ്മയുടെ കഥയാണ് ചിത്രം പറയുന്നത്. അവരുടെ ഒത്തുചേരലിന്റെ ഇടമാണ് “കേരള എക്സ്പ്രസ്സ്” എന്ന കോഫീ ഷോപ്പ്. പുതുതലമുറയുടെ എല്ലാ അഭിരുചികളുമുള്ള ഈ കൂട്ടായ്‍മയിൽ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന പഴയ തലമുറയുടെ നന്മകളുമുണ്ടെന്നത് മറ്റൊരു പുതുമയാണ്.

ചുറ്റും നടക്കുന്ന സംഭവങ്ങളോടും വ്യക്തികളുടെ പ്രയാസങ്ങളോടും ഇവർ പ്രതികരിക്കുന്നു. അങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ന്യൂജെൻ കൂട്ടായ്‌മ കൂടിയാണ് ഈ കളിക്കൂട്ടുകാർ. അടിച്ചുപൊളി കൂട്ടുകെട്ടാണെങ്കിലും അവരിൽ നന്മയുടെ പ്രകാശമുണ്ട്. അതുകൊണ്ടാണ് അവർക്കിടയിലേക്ക് യാദൃശ്ചികമായി കടന്നുവന്ന ഒരു യുവതിയുടെ സംഘർഷഭരിതമായ ജീവിതത്തിന് കൈത്താങ്ങാവാൻ അവർ തയ്യാറായത്. ഇഷാൻ ദേവ് ആണ് ചിത്രത്തിൽ നായകൻ. (മനു) നായിക ബോളിവുഡിലെ ശ്രദ്ധേയ താരം മൻപ്രീത് ആണ്. (മിഴി) സംവിധായകൻ അക്ഷയ് അജിത് ശ്രദ്ധേയമായ വേഷവും ചെയ്യുന്നുണ്ട്. മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന “കേരള എക്സ്പ്രസ്സ്” സസ്പെൻസും ത്രില്ലും ആക്ഷനുമുള്ള ഒരു ഫാമിലി എന്റർടൈനറാണ്. ഒരു കൂട്ടായ്മയിലെ രസകരമായ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന ഒരു സംഭവം ചിത്രത്തെ അടിമുടി മാറ്റിമറിക്കുകയാണ്. പുതുമയും ഒട്ടേറെ വ്യത്യസ്തതകളുമുള്ള “കേരള എക്സ്പ്രസ്സ്” പ്രേക്ഷകർക്ക് നവ്യാനുഭവമായിരിക്കും. കുടുംബ പ്രേക്ഷകർക്ക് ഏറെ സന്തോഷം തോന്നിപ്പിക്കുന്ന ചിത്രമായിരിക്കും “കേരള എക്സ്പ്രസ്സ്” എന്ന് സംവിധായകൻ അജയ് അജിത് ചൂണ്ടിക്കാട്ടുന്നു.
മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ എടുത്തുപറയേണ്ട മറ്റൊരു പുതുമകൂടിയാണ്. കൊച്ചി, ബാംഗ്ലൂർ, പാലക്കാട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തീകരിക്കുന്നത്.

അക്ഷയ് അജിത്, ഇഷാൻ ദേവ്, മൻപ്രീത്, സിദ്ദിഖ്, റിയാസ് ഖാൻ, രോഹിത് രവീന്ദ്രൻ തുടങ്ങിയവരാണ് താരങ്ങൾ. ബാനർ- ആദിദേവ് സിനിമാസ്, സംവിധാനം- അക്ഷയ് അജിത്,
നിർമ്മാണം- ഷംസുദ്ദീൻ എം, കഥ, തിരക്കഥ, സംഭാഷണം- സൗരവ് ഉണ്ണികൃഷ്ണൻ, അരുൺ പി, ഛായാഗ്രഹണം- അമൽ ജയ്സൺ, എഡിറ്റർ- ടിജോ തങ്കച്ചൻ, സംഗീതം- വിമൽ പി. കെ, ഗാനരചന- ആദർശ് വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ, സഹസംവിധാനം- അഫ്‌നാൻ പാലൂർ, പി ആർ ഒ- പി. ആർ. സുമേരൻ, മേക്കപ്- എൽദോ, പ്രൊഡക്ഷൻ ഡിസൈനർ- ശരത്, സ്റ്റിൽസ്- ജോജോ സ്കറിയ, കോ൦ ഡിസൈനർ- പ്രിയ അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.