എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

Web Desk

കൊച്ചി

Posted on August 05, 2020, 9:51 am

എറണാകുളം എളങ്കുന്നപുഴയിൽ വള്ളം മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി. പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. രണ്ട് വള്ളങ്ങളിലായി മീൻപിടിക്കാൻ പോയവരാണ് അപകടത്തിൽപെട്ടത്. പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്. രണ്ട് വഞ്ചികളിലായി നാല് പേരാണ് മീൻ പിടിക്കാൻ പോയത്.

അതിൽ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. പുക്കാട് സ്വദേശി സിദ്ധാർഥൻ, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലാമത്തെയാൾ കുറ്റിയിൽ പിടിച്ചു കയറി നീന്തി രക്ഷപ്പെടുകയായിരുന്നു.

Eng­lish sum­ma­ry; ker­ala fish­er­men miss­ing ernaku­lam

You may also like this video;