Saturday
23 Mar 2019

കേരള വിഭവങ്ങള്‍ ആസ്വദിച്ച് ശൈഖ് സുല്‍ത്താനും പത്‌നിയും

By: Web Desk | Wednesday 27 September 2017 6:54 PM IST


കൊച്ചി:

രണ്ടു മണിക്കൂറിലധികം യൂസഫലിയുടെ വസതിയില്‍ ചെലവഴിച്ച സുല്‍ത്താന് ഉച്ചഭക്ഷണത്തിന് ഇഷ്ടവിഭവങ്ങളൊരുക്കാന്‍ അബുദാബിയില്‍ നിന്ന് എം എ യൂസഫലിയുടെ കുക്ക് എത്തിയിരുന്നു. കേരള രീതിയിലുണ്ടാക്കിയ മട്ടന്‍ ബിരിയാണിയും നാടന്‍ ചെമ്മീന്‍ ഉലര്‍ത്തിയതുമാണ് സുല്‍ത്താന്‍ ഏറെ ആസ്വദിച്ചു കഴിച്ചത്. കബാബ്, മലായ് ചിക്കന്‍ തുടങ്ങിയ വിഭവങ്ങളും സുല്‍ത്താന്‍ ആസ്വദിച്ചു. ഭക്ഷണമൊരുക്കിയ കുക്കിനെ പ്രത്യേകം അഭിനന്ദിക്കാനും ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുക്കാനും സുല്‍ത്താന്‍ മറന്നില്ല. 10.50ന് കടവന്ത്രയിലെ വീട്ടിലെത്തിയ സുല്‍ത്താന്‍ 12.45 ഓടെയാണ് അവിടെ നിന്ന് വിമാനത്താവളത്തിലേക്ക് തിരിച്ചത്.

 

Related News