കേരള സർക്കാരിന്റെ മാതൃകാ നടപടി;ഇന്ധന വില കുറഞ്ഞു

Web Desk
Posted on June 01, 2018, 9:28 am

തിരുവനന്തപുരം: ഇന്ധനവില വർധന പരിഹാരമില്ലാത്തതാണെന്ന കേന്ദ്ര സർക്കാർ വാദത്തിനു ചുട്ട മറുപടിയായി കേരളം പ്രഖ്യാപിച്ച ആശ്വാസ നടപടി നടപ്പിൽ വന്നു.

സംസ്​ഥാന സര്‍ക്കാര്‍ നികുതിയില്‍ കുറവ്​ വരുത്തിയതോടെ പെട്രോള്‍ വില ലിറ്ററിന്​​ ​1.10 രൂപയും ഡീസലിന് ​1.07 ​രൂപയും കുറഞ്ഞു. സംസ്​ഥാന സര്‍ക്കാര്‍ വരുത്തിയ ഒരു രൂപയുടെ നികുതി കുറവ്​ ഇന്നലെ അര്‍ധരാത്രി തന്നെ നിലവില്‍ വന്നു.

ഇതിന്​ പുറമെ പെട്രോളിന്​ 10പൈസയും ഡീസലിന്​ ഏഴു പൈസയുമാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. വ്യാഴാഴ്​ച എണ്ണകമ്പനികള്‍ പെട്രോളിന്​ ഏഴു പൈസയും ഡീസലിന്​ അഞ്ചു പൈസയും കുറച്ചിരുന്നു.

16 ദിവസത്തെ തുടര്‍ച്ചയായ വര്‍ധനക്കുശേഷം ഇന്ധന വില ബുധനാഴ്​ച ഒരു പൈസ മാത്രം കുറച്ചത്​ ദേശീയ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടവരുത്തിയിരുന്നു. കേരള സർക്കാരിന്റെ മാതൃകാപരമായ നടപടി പലരും എടുത്തുകാട്ടിയതു കേന്ദ്രത്തിനു ക്ഷീണമായി. ഇതേ ടെക്‌നിക് കേന്ദ്രത്തിനു പരീക്ഷിക്കാമെന്നു ചിലർ ചൂണ്ടിക്കാട്ടി.