ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികളുമായി സംസ്ഥാന സർക്കാർപിപിഇ കിറ്റിനും മാസ്കിനുമടക്കം വില നിശ്ചയിച്ച് എൽഡിഎഫ് സർക്കാർ ജനങ്ങൾക്കൊപ്പം. കൊവിഡ് രണ്ടാം തരംഗത്തിൽ ജനം വലയുമ്പോൾ ചികിത്സ ഫീസിൻറെ പേരിൽ സ്വകാര്യ ആശുപത്രികൾ കൊളളലാഭം എടുക്കാനുള്ള ശ്രമത്തിന് വൻ തരിച്ചടി. ജനങ്ങളോട പ്രതബ്ധതയുള്ള സർക്കാരാണ് കേരളം ഭരിക്കുന്നതെന്നു ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. മഹാമാരിയായ കോവിഡിൻറെ ഒന്നാം ഘട്ടത്തിൽ കേരളസർക്കാർ എടുത്ത കരുതലിന് അന്താരാഷട്ര തലത്തിൽ തന്നെ വലിയ അംഗീകാരമാണ് ലഭിച്ചത്. ജനങ്ങൾക്കൊപ്പം നില്ക്കുന്ന സർക്കാരെന്നാണ് അന്ന് അന്താരാഷട്ര മാധ്യമങ്ങൾ പോലും എഴുതിയിത്. രാജ്യത്ത് കോവിഡ് മാഹാമാരിയിൽ പതിനായിരങ്ങൾ ചത്തൊടുങ്ങുമ്പോൾ തങ്ങളെ ഇതു ബാധിക്കില്ലെന്നു നിലപാട് എടുത്തുനീങ്ങുന്ന നരേന്ദ്രമോദി സർക്കാരിൻറെ നയങ്ങൾക്ക് എതിരെ രൂക്ഷമായി വിമർശനമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. രാജ്യത്തെ നീതിപീഠങ്ങൾ മോദി സർക്കാരിനെ വിമർശിച്ചു രംഗത്തുവന്നതും നാം കണ്ടു കഴിഞ്ഞു. രാജ്യത്തെ ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളം ആരോഗ്യ രംഗത്ത് ബഹുദൂരംമുന്നേറിയിരിക്കുന്നു. ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നില തകിച്ചും പരിതാപകരമാണ്.
ദിനം പ്രതി നിരവധിയാളുകളാണ് കോവിഡ് ബാധയിൽ മരിച്ചു വീഴുന്നത്. രോഗികൾക്ക് വേണ്ട ചികിത്സ നൽകുവാനുള്ള സംവിധാനങ്ങളൊന്നും സർക്കാരുകൾ തരപ്പെടുത്തികൊടുക്കുന്നില്ല. ഗംഗയിൽ പോലും നരവധി ശവങ്ങളാണ് ഒഴുകി നടക്കുന്നത്. യോഗി ആദിത്യനാഥിൻറെ മൂക്കിന് മുമ്പിലൂടെയുള്ള ഈ കാഴ്ച കണ്ടില്ലെന്നു നടിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമന്ന് ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ക മോദി. , യോഗി അടക്കമുള്ള ഭരണാധികരിൾക്ക് രാജ്യത്ത് ആശുപത്രികൾ പണിയുന്നതിനു പകരം കോടികൾ ചെലവഴിച്ച് ക്ഷേത്രങ്ങളും, ആത്മീയനഗരങ്ങളും, പ്രതിമകളും പണിയുവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന് ജനങ്ങളോടുള്ള കരുതൽ. സംസ്ഥാത്തെ ചില സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയടിക്ക് അറുതിവരുത്തിയിരിക്കുന്നത്. ചില സ്വകാര്യ ആശുപത്രികൾ പിപിഇ കിറ്റിനായി രോഗികളിൽ നിന്ന് പതിനായിരങ്ങളാണ് വാങ്ങുന്നത്. കഴിഞ്ഞ ദിവസം ആലുവയിലെ ഒരു സ്വകാര്യ ആശുപത്രി രോഗിയിൽ നിന്ന് അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി വാങ്ങിയത് 37,350 രൂപയാണ് വാങ്ങിയത്. ഇത്തരം കൊള്ളലാഭം എടുക്കുന്നവർക്ക് കേരള സർക്കാർ ശക്തമായ താക്കീതാണ് നൽകിയത്. മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കോവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്, ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുപ്രകാരം പിപിഇ കിറ്റിന് 273 രൂപ, എൻ 95 മാസ്കിന് 22 രൂപ, ട്രിപ്പിൾ ലെയർ മാസ്കിന് 3.90 പൈസ, ഫേസ് ഷീൽഡിന് 21 രൂപ, ഡിസ്പോസിബിൾ ഏപ്രണിന് 12 രൂപ, സർജിക്കൽ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകൾക്ക് 5.75 പൈസ, ഹാൻഡ് സാനിറ്റൈസർ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയിൽ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എൻആർബി മാസ്കിന് 80 രൂപ, ഓക്സിജൻ മാസ്കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്ററിന് 1520 രൂപ, ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്ററിന് 1500 രൂപകോവിഡ് മഹാമാരിയുടെ രൂക്ഷതയിലും കടിഞ്ഞാൺ കൈവിടാതെ സർക്കാർ സംവിധാനങ്ങളും ആരോഗ്യവകുപ്പും. ആശുപത്രി, ഓക്സിജൻ, വെന്റിലേറ്റർ, ഭക്ഷണം, മരുന്ന്, വാക്സിൻ വിതരണം എന്നിവയെല്ലാം എത്തിക്കാൻ കഴിയുന്ന രീതിയിൽ വാർ റൂമുകളും കൺട്രോൾ റൂമുകളും സജ്ജമാക്കിയിരിക്കുകയാണ്. സർക്കാർ ജീവനക്കാർക്ക് പ്രത്യേകിച്ചും വീടുകളിൽ ഉള്ള ജീവനക്കാർക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്യൂട്ടി നൽകിയിരിക്കുന്നു. വരും ദിവസങ്ങളിൽ അതിൻറെ പ്രവരത്തനങ്ങൾ ആരംഭിക്കും. സെക്രട്ടറിയേറ്റ് ജീവനക്കാരെഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നു. അതുപോലെ ജില്ലാ തലങ്ങളിലും പ്രവർത്തനങ്ങൾ സജീവമാക്കിയിരിക്കുന്നു. വിവിധ നോഡൽ ഓഫീസർമാരുടെ പ്രവർത്തന ഏകോപനമാണ് കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ പ്രധാന ചുമതല. കോവിഡ് വാർഡുതല സമിതിയുടെയും ആർആർടികളുടെയും ആരോഗ്യ ജാഗ്രതാ സമിതികളുടെയും ഏകോപനവും കൺട്രോൾ റൂമിലാണ്. തദ്ദേശസ്ഥാപന അടിസ്ഥാനത്തിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് റിപ്പോർട്ടുകളുടെയും നോഡൽ ഓഫീസർമാരിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഓരോ പ്രശ്നത്തിലും ഇടപെടലുകൾ നടത്തുന്നത് കൺട്രോൾ റൂമിൽ ഒരുക്കിയ വാർ റൂമിൽ നിന്നുള്ള നിർദേശപ്രകാരമാണ്.
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്നുമുള്ള കോവിഡുമായി ബന്ധപ്പെട്ട കണക്കുകൾ ശേഖരിച്ച് അവലോകനം നടത്തും. വാർ റൂമിന്റെ ഭാഗമായ ഹെൽപ് ഡെസ്കും ദിവസം മുഴുവൻ പ്രവർത്തിക്കുന്നു. രോഗികളെയും കുടുംബാംഗങ്ങളെയും സഹായിക്കുകയാണ് പ്രധാന ചുമതല. ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓക്സിജൻ വാർ റൂമും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഓക്സിജൻ ലഭ്യത, ബന്ധപ്പെടേണ്ട ആളുകൾ, കിട്ടാവുന്ന സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെനിന്ന് ലഭിക്കും. ഇത്തരം സംവിധാനങ്ങൾക്കൊപ്പം അടിത്തട്ടിൽ ചലിക്കുന്ന ആശാവർക്കർ, ആരോഗ്യപ്രവർത്തകർ, വാർഡ് അംഗം, എച്ച്ഐമാർ, മറ്റ് ആർആർടി അംഗങ്ങൾ എന്നിവരുടെ സേവനവും കോവിഡ് നിയന്ത്രണങ്ങളിൽ ജില്ലക്ക് ആശ്വാസം പകരുന്നു. കോവിഡിൻറെ രണ്ടാം തരംഗത്തിലും ജനങ്ങൾക്കു മുമ്പേയാണ് കേരള സർക്കാരെന്നു തെളിയിച്ചിരിക്കുന്നു. ഈ കരുതലും സ്വാന്തനവുമാണ് എൽഡിഎഫ് സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസവും.
English summary; Kerala government caps prices of medical items, mask and PPE kit classified as ‘essentials’
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.