തിരുവനന്തപുരം: പള്ളികളില്‍ മൃതദേഹം സംസ്ക്കരിക്കുന്നതിലെ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുന്നു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ ആ പള്ളിയില്‍ മൃതദേഹം സംസ്കരിക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. സഭാതർക്കം മൃതദേഹം അടക്കം ചെയ്യാൻ തടസ്സമാകരുത്, സഭാ തർക്കമുള്ള പളളികളിൽ കുടുംബ കല്ലറയിൽ സംസ്കരിക്കാം, പ്രാർത്ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്താം, മൃതദേഹം അടക്കം ചെയ്യാൻ തർക്കങ്ങൾ തടസ്സമാകരുത് എന്നതാണ് വ്യവസ്ഥകള്‍. സുപ്രീംകോടതി വിധിക്കുള്ളില്‍ നിന്നാണ് നിയമ നിര്‍മ്മാണമെങ്കില്‍ അതിനെ അംഗീകരിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി വന്നതോടെയാണ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിലെ തര്‍ക്കം ആരംഭിച്ചത്.
വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിച്ച പള്ളികളില്‍ യാക്കോബായ സഭാവിശ്വാസികളെ അടക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെ തര്‍ക്കം രൂക്ഷമായി. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശകമ്മീഷന് ഇടപെടുകയും,യാക്കേബായ സഭ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ട് മാന്യമായ ശവസംസ്കാരിത്തിനുള്ള അവസരം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചത്. അതേസമയം സുപ്രീംകോടതി വിധിയെ അട്ടിമറിക്കുന്ന തരത്തിലാണ് ഓർഡിനൻസ് എങ്കിൽ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു. സർക്കാരിൻറെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടത്തിയില്ല. സുപ്രീംകോടതി വിധിക്കെതിരായി സർക്കാർ പ്രവർത്തിക്കുമെന്ന് കരുതുന്നില്ല. സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ് ഓർഡിനൻസ് എങ്കിൽ നിയമപരമായി നേരിടുമെന്നും സഭ വ്യക്തമാക്കി.
you may also like this video
English summary: kerala government making policy on yakkobaya orthoidox issue