കൊറോണ വൈറസ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധന ഫലങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. അതിനായി വേഗത്തിൽ ഫലമറിയുന്ന റാപിഡ് ടെസ്റ്റ് നടത്താൻ സംസ്ഥാനം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് റാപിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. ഇതിനു വേണ്ടി ഐ സി എം ആറിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.
ഐസിഎംആർ- എൻഐവി അനുമതിയുള്ള റാപിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സമൂഹത്തിൽ സ്ക്രീനിംഗ് നടത്തി അവരിൽ പരിശോധന നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി ആവശ്യമുള്ളവരെ പിസിആർ പരിശോധനയ്ക്ക് വിധയേമാക്കുവുന്നതാണ്. റാപിഡ് ടെസ്റ്റ് വേണ്ട കിറ്റുകൾ എത്രയും വേഗം എത്തിച്ചു കൊണ്ട് ടെസ്റ്റ് തുടങ്ങുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
എന്താണ് റാപിഡ് ടെസ്റ്റുകൾ:
ഏറ്റവും പുതിയായതായി കോവിഡ് 19 രോഗ നിർണ്ണയത്തിനായി അനുമതി നൽകിയിട്ടുള്ള മാർഗമാണ് റാപിഡ് ടെസ്റ്റുകൾ. കോവിഡ് 19 ന് ഇതുവരെ ചെയ്തുവന്നിരുന്ന pcr ടെസ്റ്റുകൾ വൈറസിന്റെ സാനിധ്യം കണ്ടെത്തുകയാണ് ചെയ്തിരുന്നത്. എന്നാൽ, റാപിഡ് ടെസ്റ്റുകൾ ശരീരം വൈറസിന് എതിരെ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളെ കണ്ടെത്തുകയാണ് ചെയുന്നത്. ELSA ടെസ്റ്റുകളാണ് ആന്റിബോഡി നിർണ്ണയ ടെസ്റ്റുകളിൽ ഏറ്റവും അംഗീകൃതമായിട്ടുള്ളത്. റാപിഡ് ടെസ്റ്റുകൾ ഇവയെക്കാൾ വേഗത്തിലും സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്തവർക്കു പോലും കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും.അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയുമുണ്ട്.
എന്താണ് കൊവിഡ് 19 ടെസ്റ്റ്?
നിലവിൽ പിസിആർ (പോളിമെർ ചെയിൻ റിയാക്ഷൻ) ടെസ്റ്റ് വഴിയാണ് ഇന്ത്യയിൽ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. രണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ‑ജീൻ പരിശോധനകൾക്കായുള്ള റിയൽടൈം റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേഴ്സ് പിസിആർ എന്ന മോളിക്കുളാർ പരിശോധനയാണ് ആദ്യം നടത്തുന്നത്. കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള ആർഡിആർപി, ഒആർഎഫ്. 1 ബി. ജീനുകൾ കണ്ടെത്താനുള്ള പരിശോധനയാണ് രണ്ടാമത്തേത്.
റാപിഡ് ടെസ്റ്റും കോവിഡ് ടെസ്റ്റും തമ്മിലുള്ള വ്യത്യാസം;
ശരീരത്തില്‍ എന്തെങ്കിലും വൈറസ് ബാധ ഉണ്ടോയെന്നറിയാനാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. അതേസമയം കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനാലാണ് കോവിഡ് 19 തിരിച്ചറിയുന്നതിന് പിസിആര്‍ ടെസ്റ്റ് നടത്തുന്നത്. പിസിആര്‍ ടെസ്റ്റിന് സമയവും ചെലവും കൂടുതലാണ്. എന്നാല്‍ സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് വൈറസ് വ്യാപനം കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്.
എങ്ങനെയാണ് റാപിഡ് ടെസ്റ്റുകൾ ചെയ്യുന്നത്?
രക്ത പരിശോധനയിലൂടെയാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. വൈറസ്സിന്റെ ഘടകങ്ങളായ ചില പ്രോട്ടീനുകളെ ഒരു കാര്‍ഡിനു മുകളില്‍ വരകളായി പറ്റിപ്പിടിപ്പിക്കുകയും രക്തത്തില്‍ ആന്റിബോഡികള്‍ ഉണ്ടോ എന്ന് ഇതുപയോഗിച്ചു് കണ്ടെത്തുകയുമാണു് രീതി.വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ദിവസങ്ങള്‍ക്കകം ശരീരം ആന്റിബോഡികള്‍ നിര്‍മിച്ച് തുടങ്ങും. . മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാന്‍ കഴിയും. അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയുമുണ്ട്.
ആര്‍ക്കൊക്കെ ടെസ്റ്റ് നടത്താം?
ഐ.സി.എം.ആറിന്റെ അനുമതിയുള്ള സര്‍ക്കാര്‍, സ്വകാര്യ ലാബുകള്‍ക്ക് മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതിയുള്ളൂ. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ പാടുള്ളൂ.
1. NABL അക്രഡിറ്റേഷന് ഉള്ള ലാബ് ആയിരിക്കണം
2. കോവിഡ്-19 ടെസ്റ്റുകള്‍ക്ക് ICMR അംഗീകരിച്ചവയായിരിക്കണം
3. ഈ ടെറ്റ്സുകള് ചെയ്യാനായി അതിനു വേണ്ടി രൂപീകരിച്ച് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം
4. അമേരിക്കയിലെ FDA യോ ICMR ഓ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ
ടെസ്റ്റ് ചെയ്യേണ്ടയത് ആരിലെല്ലാം?
വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍, അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍, കോവിഡ് രോഗം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നവര്‍, കോവിഡ് രോഗികളെ പരിചരിക്കുന്നവരും അവരുമായി ഇടപഴകുന്നതുമായ ആരോഗ്യപ്രവര്‍ത്തകര്‍, സാധാരണയില്‍ കവിഞ്ഞ് ഗുരുതര ശ്വാസകോശ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്തെ ജനങ്ങള്‍, ഗുരുതര ശ്വാസകോശ രോഗങ്ങളില്‍ നിന്ന് രോഗമുക്തി നേടിയവര്‍ എന്നിവര്‍ മാത്രമേ ടെസ്റ്റിന് വിധേയമാക്കേണ്ടതുള്ളു.
നിലവില്‍ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവരും തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാന്‍ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. ഈ ടെസ്റ്റിലൂടെ പോസിറ്റീവുള്ളവരെ നിരീക്ഷണത്തിലാക്കാനും അവരില്‍ ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും നല്‍കാനും സഹായിക്കും. അതിലൂടെ സമൂഹ വ്യാപനം പെട്ടെന്ന് തടയാനാകും.
ENGLISH SUMMARY: kerala govt approves rapid test for corona pandemic
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.