Web Desk

കൊച്ചി

June 10, 2021, 10:03 pm

ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കാന്‍ അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

Janayugom Online

പകര്‍ച്ചവ്യാധി പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്ക്കാൻ അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
നിലവിൽ നിശ്ചയിച്ച നിരക്കിൽ പരിശോധന സാധ്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നിരക്ക് പുതുക്കി നിശ്ചയിച്ചതെന്ന് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. 

വിമാനത്താവളത്തിലെ കോവിഡ് പരിശോധനക്കുള്ള ടെന്‍ഡറില്‍ ഹര്‍ജിക്കാരിലൊരാൾ ക്വോട്ട് ചെയ്തത് ഒരു പരിശോധനയ്ക്ക് 448 രൂപയായിരുന്നു. മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് 1400 രൂപയാണ് ക്വോട്ട് ചെയ്തതെന്നും അറിയിച്ചു. എന്നാല്‍ കോവിഡ് രോഗ നിർണയത്തിനുള്ള ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചത് നിലനിൽപ്പിനെ ബാധിക്കുന്നതായി മെഡിക്കൽ ലാബുകാര്‍ വാദിച്ചു. പരിശോധന നിരക്ക് സംസ്ഥാനങ്ങള്‍ക്ക് നിര്‍ണയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പരിശോധന നിരക്ക് കുറച്ച നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ ദേവി സ്‌കാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം നൽകിയ ഹര്‍ജികൾ പരിഗണിക്കവേയാണ് കേന്ദ്ര,സംസ്ഥാന സർക്കാരുകളും ലാബുകളും നിലപാട് വ്യക്തമാക്കിയത്. 

അതേസമയം ഇക്കാര്യത്തില്‍ കൂടുതൽ വ്യക്തത തേടിയ ഡിവിഷൻബെഞ്ച് വിശദീകരണ പത്രിക സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. തുടർന്ന് ഹര്‍ജി വീണ്ടും പരിഗണിക്കാൻ മാറ്റി. തങ്ങളുമായി ചര്‍ച്ച ചെയ്യാതെ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പരിശോധന നിരക്ക് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry : ker­ala govt has right to reduce rtpcr test­ing rate

You may also like this video :