ഈ മുത്തശ്ശി അത്ര ചില്ലറക്കാരിയൊന്നുമല്ല; സമൂഹ മാധ്യമത്തില്‍ തരംഗമായി ഫ്രീക്ക് മുത്തശ്ശി

Web Desk

തൃശ്ശൂര്‍

Posted on September 29, 2020, 9:12 pm

സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് മേരി മുത്തശ്ശി.90 കാരിയായ മുത്തശ്ശി വാര്‍ത്ത വായിക്കുന്നതിന് പത്രത്തിനൊടോപ്പം ലാപ്‌ടോപ്പിനെയും കൂട്ടുപിടിച്ചാണ്. തൃശ്ശൂര്‍ കുണ്ടനൂര്‍ സ്വദേശിയായ മേരി മുത്തശ്ശിയാണ് ഏവരുടെയും ഹൃദയം കവര്‍ന്നത്. ചെറുമകനായ അരുണ്‍ തോമസാണ് റെഡ്ഡിറ്റില്‍ മുത്തശ്ശിയുടെ ചിത്രം പങ്കു വെച്ചത്.

90 കാരിയായ എന്റെ മുത്തശ്ശി പത്രം വായ്ക്കാനായി ലാപ്ടോപ് ഉപയോഗിക്കാൻ പഠിക്കുന്നു. മാറ്റത്തെ അംഗീകരിക്കാനും പൊരുത്തപ്പെടാനുമുള്ള മുത്തശ്ശിയുടെ സന്നദ്ധത ശരിക്കും പ്രശംസനീയമാണെന്ന അടികുരുപ്പോടെയാണ് കൊച്ചുമകൻ ചിത്രം പങ്കു വെച്ചത്. ചിത്രം പങ്കു വെച്ചതിന് പിന്നാലെ നൂറു കണക്കിന് ആളുകളാണ് അഭിനന്ദം അറിയച്ചത്.

ഒരു ദിവസം പോലും പത്ര വായന മുടക്കാത്ത വ്യക്തിയാണ് മേരി. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് വീട്ടില്‍ പത്രം ഇടുന്നത് നിര്‍ത്തി. തുടര്‍ന്നാണ് മുത്തശ്ശി ഡിജിറ്റല്‍ പത്രത്തിലേക്ക് നീങ്ങിയതെന്ന് അരുണ്‍ പറഞ്ഞു.

ENGLISH SUMMARY: Ker­ala Grand­moth­er, Learn­ing To Use A Lap­top At 90, Impress­es Neti­zens

YOU MAY ALSO LIKE THIS VIDEO