October 2, 2022 Sunday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

കേരളത്തിൽ കുറഞ്ഞ മരണനിരക്കും ഉയർന്ന രോഗമുക്തി നിരക്കുമുണ്ടായത് ഇന്ദ്രജാലം കൊണ്ടല്ല; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ
തിരുവനന്തപുരം
April 20, 2020 9:30 pm

ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കും ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കും കേരളത്തിനുണ്ടായത് എന്തെങ്കിലും ഇന്ദ്രജാലം കൊണ്ടല്ലെന്നും ഐക്യത്തിന്റെയും ഒരുമയുടെയും ഫലമായാണ് സാധ്യമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് ലോക വ്യാപകമായി കേരളം അഭിനന്ദിക്കപ്പെടുന്നത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരി 5.5 ശതമാനമാണ്. ഇന്ത്യയിൽ 2.83 ശതമാനവും, കേരളത്തിലേത് 0.58 ശതമാനവും, ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കോവിഡ് 19 പരിശോധന സംവിധാനം ഉള്ളത് കേരളത്തിലാണെന്നും തുടർ പ്രവർത്തനങ്ങളും മുഖ്യമന്ത്രി അക്കമിട്ട് വിശദീകരിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെ കേരളത്തെ പ്രശംസിച്ചു. ഈ പ്രശംസ സ്വന്തം ജീവൻ പണയംവച്ച് രോഗപ്രതിരോധരംഗത്തുള്ള ഓരോ ആരോഗ്യപ്രവർത്തകനും പ്രവർത്തകയ്ക്കും ഉള്ളതാണ്. ഐസിയൂണിറ്റിൽ രാപ്പകൽ പരിചരിക്കുന്നവരും ഭക്ഷ്യവസ്തുക്കൾ ലോഡ് ചെയ്യുന്നവർ അടക്കമുള്ള കേരളത്തിന്റെ സേനയാണ് ഈ യുദ്ധമുഖത്തുള്ളത്. ഏത് പ്രതിസന്ധിയെയും കടക്കാൻ നമുക്ക് മറ്റൊന്നും തടസമല്ലെന്നാണ് തെളിയിക്കപ്പെട്ടത്. അതുകൊണ്ടാണ് നമുക്ക് ശ്വാസം വിടാമല്ലോയെന്ന തോന്നലിൽ എത്തിച്ചത്. എന്നാൽ ഇത് അങ്ങനെ ശ്വാസം വിടാനുള്ള സമയമല്ലെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകപ്രശസ്തരായ മാധ്യമ പ്രവർത്തകർ ലേഖനങ്ങളും മാധ്യമങ്ങൾ മുഖപ്രസംഗം എഴുതിയതും കേരളത്തിനെ കണ്ടറിഞ്ഞതുകൊണ്ടുതന്നെയാണ്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ പൊങ്ങച്ചമായി പറയാൻ ഇതുവരെ വാർത്താസമ്മേളനത്തിൽ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വാർത്താസമ്മേളനം അവസാനിച്ചപ്പോൾ ഇടവിട്ട ദിവസങ്ങളിൽ കാണാം എന്നാണ് പറഞ്ഞത്. അതതു ദിവസത്തെ പ്രധാനസംഭവങ്ങളാണ് ഇതുവരെ പറഞ്ഞിരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.