Web Desk

January 26, 2021, 11:48 am

രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ളത് കേരളത്തിൽ

Janayugom Online

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കേരളത്തിലെന്ന് കേന്ദ്രസ‍ർക്കാർ പുറത്തു വിട്ട കണക്കുകളിൽ നിന്നും വ്യക്തമാവുന്നു. പുതിയ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 70,859 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 44,789 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9,102 പേര്‍ക്ക് കൂടി കോവിഡ്സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 16,76,838 ആയി. 117 പേര്‍ കൂടി ഇന്നലെ മരിച്ചതോടെ ആകെ മരണസംഖ്യ 1,53,587 ആയി ഉയര്‍ന്നു. രാജ്യത്ത് 20,23,899 പേര്‍ക്ക് കോവിഡ് കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

eng­lish sum­ma­ry :Ker­ala has the high­est num­ber of covid patients being treat­ed in the country
you may also like this video