ഇന്ത്യയില്‍ ഏറ്റവുമധികം കാന്‍സര്‍ രോഗികളുള്ളത് കേരളത്തിലാണെന്ന് വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലെ കാന്‍സര്‍ വിദഗ്ധര്‍. രണ്ടാം സ്ഥാനം മിസോറാമിനാണ്. കേരളത്തിലെങ്ങും ലഭ്യമായ ആധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ കാന്‍സര്‍ കണ്ടുപിടിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ കേരളീയരുടെ വ്യായാമമില്ലാത്ത അലസമായ ജീവിതശൈലിയും ഭക്ഷണരീതികളില്‍ വന്ന മാറ്റവും കാന്‍സര്‍ രോഗികളുടെ എണ്ണം കൂടാന്‍ കാരണമാണെന്നും അവര്‍ പറഞ്ഞു.
ആഗോള കാന്‍സര്‍ ദിനം പ്രമാണിച്ച് വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയ്‌ക്കെത്തിയ 250 ഓളം ആളുകള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടെയാണ് കേരളത്തിലെ കാന്‍സര്‍ രോഗത്തിന്റെ തീവ്രതയെപ്പറ്റി ഡോക്ടര്‍മാര്‍ ഈ നിരീക്ഷണം നടത്തിയത്. പരിപാടിക്കെത്തിയ പലര്‍ക്കും അറിയേണ്ടിയിരുന്ന മറ്റൊരു കാര്യം എന്തുകൊണ്ടാണ് നവജാതശിശുക്കള്‍ക്കുപോലും രക്താര്‍ബുദം തുടങ്ങിയവ പിടിപെടുന്നത് എന്നായിരുന്നു.
ഗര്‍ഭാവസ്ഥയില്‍ മാതാവ് കഴിയ്ക്കുന്ന ആഹാരവുമായി ഇതിനു ബന്ധമുണ്ടോയെന്നും പലരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഇത് സംഭവിക്കുന്നത് പ്രധാനമായും ജനിതകവൈകല്യങ്ങള്‍ മൂലമാകാമെന്ന് പരിപാടി മോഡറേറ്റ് ചെയ്ത അര്‍ബുദരോഗവിദഗ്ധന്‍ ഡോ. വി പി ഗംഗാധരനും ഡോ. അനുപമയും ചൂണ്ടിക്കാണിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങി നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് അവരുടെ സംശയങ്ങള്‍ ചോദിക്കാന്‍ എത്തിയിരുന്നു. ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഡോ. എച്ച് രമേഷ്, ഡോ. ജോര്‍ജ് പി ഏബ്രഹാം, ഡോ. റോയ് ജെ മുക്കട, ഡോ. ഷോണ്‍ ടി ജോസഫ്, ഡോ. ചിത്രതാര, ഡോ. ജോസഫ് എഡിസണ്‍, ഡോ. അനുപമ, ഡോ. ഹരി മോഹന്‍, സിസ്റ്റര്‍ സൗമ്യ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
English Summary: Kerala has the largest number of cancer patients in India
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.