കൊച്ചി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി. ഇതിനായി സമയപരിധി നിശ്ചയിക്കണമെന്നും പരിസ്ഥിതി വകുപ്പിനേക്കൂടി ചേർത്ത് പരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടു. ഈ വർഷം ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം നിലവിൽ വന്നത്.
പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്ന സമയത്ത്, ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ പാടില്ലെന്ന് ഹൈക്കോടതിയുടെ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവിൽ തിരുത്തൽ വരുത്തിക്കൊണ്ടാണ് കോടതി ഇപ്പോൾ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതു പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിർമിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്താം. കൂടാതെ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതിനുശേഷം നിർമിച്ചവ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യാം.
English summary:Kerala high court comment on plastic ban
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.