കാസർകോട്ടെ അതിർത്തി റോഡുകൾ മണ്ണിട്ടടച്ച കർണാടകയുടെ നടപടിക്കെതിരെ വിമർശനവുമായി കേരള ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരിൽ മനുഷ്യ ജീവൻ പൊലിയുന്ന സാഹചര്യമുണ്ടാകരതെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. അതിർത്തി റോഡുകൾ അടയ്ക്കാൻ കർണാടകയ്ക്ക് അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാടെടുത്തു. അതിർത്തി അടച്ച കർണാടകയുടെ നടപടിയെ എതിർക്കുന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയിൽ സ്വീകരിച്ചത്.
ലോക്ക് ഡൗണിന്റെ ഭാഗമായി കേരള കർണ്ണാടക അതിർത്തി അടച്ച വിഷയം ഹൈക്കോടതി ഫുൾബെഞ്ച് പരിഗണിക്കവെയാണ് കർണാടകയുടെ പ്രവർത്തിക്കെതിരെ പരാമർശമുയർന്നത്. കേസ് നാളെ വീണ്ടും പരിഗണിക്കും. ഇപ്പോഴത്തെ അവസ്ഥയിൽ കർണാടക സർക്കാർ അവസരത്തിനൊത്തുയരണമെന്നും കോടതി പറഞ്ഞു.
അവശ്യ സർവീടുകൾക്കും അടിയന്തര ആവശ്യങ്ങൾക്കും ദേശീയ പാതയടക്കം അടയ്ക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് കേരള ഹൈക്കോടതി പറഞ്ഞു.വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് കർണാടക അഡ്വക്കേറ്റ് ജനറലുമായി വീഡിയോ കോൺഫറൻസ് വഴി കോടതി സംസാരിക്കും. ശേഷം വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
English Summary: kerala high court on border closed issue
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.