സംസ്ഥാനത്ത് കൊവിഡ് വാക്സിന് വിതരണത്തില്‍ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. കേരളത്തിലെ വാക്സിന് സ്റ്റോക്കിന്റെ വിശദാംശങ്ങള്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലേ എന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.ഒറ്റപ്പാലം സ്വദേശി പ്രഭാകരൻ ഫയൽ ചെയ്ത കേസിലായിരുന്നു നടപടി .
വാക്സിന് വിതരണത്തില്‍ കോടതി ഇടപെടണമെന്നും പൊതുവിപണിയിൽ വിൽക്കുന്നത് തടയിടണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉണ്ടായിരുന്നത്.
സ്റ്റോക്ക് വെളിപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി. വാക്സിൻ സ്റ്റോക്ക് കൊവിഡ് ജാഗ്രത പോർട്ടലിൽ നല്‍കിക്കൂടെയെന്നും കോടതി ആരാഞ്ഞു .
നിലവില്‍ എത്ര ഡോസ് വാക്സിന് സ്റ്റോക്കുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം, വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് സപ്ലൈ കലണ്ടര്‍ തയ്യാറാക്കി ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കണം. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
English Summary : kerala high court on vaccine distribution policy
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.