കേരള പൊലീസിലെ ഐജി തെലങ്കാന മന്ത്രിസഭയിലേക്ക്. കേരള പൊലീസിലെ ഐജി ജി. ലക്ഷ്മണ് ആണ് തെലങ്കാന മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം നടത്തിയതായാണു റിപ്പോര്‍ട്ട്. ലക്ഷ്മണിന്റെ അടുത്ത ബന്ധുക്കൾ പലരും രാഷ്ട്രീയത്തിലാണ്. 2009,14, 19 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ലക്ഷ്മൺ നിരസിച്ചു. കേരള കേഡറിലെ 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോകുലത്ത് ലക്ഷ്മൺ (46)നിലവിൽ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയാണ്. ഖമ്മം ജില്ലയാണ് സ്വദേശം.
നിലവില്‍ ഹൈദരാബാദിലുളള ലക്ഷ്മണ് രണ്ടു ദിവസത്തിനകം കേരളത്തിലെത്തും. ഇദ്ദേഹം സര്‍വീസില്‍ നിന്ന് ഉടന്‍ രാജിവയ്ക്കും. സംസ്ഥാന പൊലീസ് മേധാവിയെയും കാര്യങ്ങള്‍ ധരിപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. കെസിആര്‍ മന്ത്രിസഭയില്‍ ചേരാന്‍ ഏകദേശ തീരുമാനമായെന്നും ഐടി വകുപ്പു ലഭിക്കുമെന്നാണു സൂചനയെന്നും ജി.ലക്ഷ്മണ് പറഞ്ഞു. 14 വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെയാണ് ഐപിഎസ് വിടുന്നത്.
English Summary: Kerala ig g.lakshman become telangana minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.