7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 7, 2024
December 7, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024

കാനം രാജേന്ദ്രനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം

Janayugom Webdesk
തിരുവനന്തപുരം
December 24, 2023 11:37 pm

സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അയ്യന്‍കാളി ഹാളില്‍ നടന്ന കാനം രാജേന്ദ്രന്‍ അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാഷ്ട്രീയ‑സാമൂഹ്യ‑സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു കാനം രാജേന്ദ്രനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. രോഗാവസ്ഥയിലും കരുത്തോടെ നിന്നു. ശസ്ത്രക്രിയക്ക് വിധേയനായപ്പോഴും ശുഭപ്രതീക്ഷയോടെ മടങ്ങിവന്ന് എല്ലാ കാര്യങ്ങളും നിര്‍വഹിക്കാനാകുമെന്നാണ് കാനം പറഞ്ഞത്. പലപ്പോഴും ചില കാര്യങ്ങള്‍ മനസ് അംഗീകരിക്കില്ല. ഇപ്പോഴും കാനം ഇവിടെയുണ്ടെന്ന തോന്നലാണ് മനസിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറുപ്പകാലം മുതലുള്ള പ്രവര്‍ത്തനം, വിദ്യാര്‍ത്ഥി രാഷ്ട്രീയം, ഇതില്‍ നിന്നെല്ലാം ആര്‍ജിച്ച അനുഭവവും നേതൃപാടവവും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലും വലിയ സഹായകമായി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശ്രദ്ധിച്ച നേതാവായിരുന്നു. അദ്ദേഹത്തിന്റെ നിയമസഭാ പ്രവര്‍ത്തനവും ശ്രദ്ധേയമായിരുന്നു. തഴക്കവും പഴക്കവുമുള്ള രാഷ്ട്രീയ നേതൃത്വമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നതാണ് എന്നും കണ്ടിട്ടുള്ളത്. രാജ്യത്തിന്റെ വ്യവസ്ഥിതിയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പങ്ക് വളരെ കൃത്യമായി തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു കാനം രാജേന്ദ്രനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലുള്ള ബിനോയ് വിശ്വം എംപി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം വി ഗോവിന്ദന്‍, രമേശ് ചെന്നിത്തല, അമര്‍ജീത് കൗര്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ പ്രകാശ് ബാബു, ഒ രാജഗോപാല്‍, പി സി ചാക്കോ, ഇ പി ജയരാജന്‍, സ്റ്റീഫന്‍ ജോര്‍ജ്, ശ്രീകുമാരന്‍ തമ്പി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗുരുരത്നം ‍ജ്ഞാന തപസ്വി, വി പി സുഹൈബ് മൗലവി, വര്‍ഗീസ് ജോര്‍ജ്, ബിനോയ് ജോസഫ്, തമ്പാനൂര്‍ രാജീവ്, മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവര്‍ സംസാരിച്ചു.

Eng­lish Summary;Kerala in mem­o­ry of Kanam Rajendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.