കൊച്ചി: കാഴ്ചപരിമിതര്‍ക്കുള്ള നാഗേഷ് ട്രോഫി ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ചെന്നൈയിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തമിഴ്‌നാടിനെ 21 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ നേടി. ഒരോവറും അഞ്ച് പന്തും ശേഷിക്കെ 126 റണ്‍സിന് തമിഴ്‌നാട് എല്ലാവരും പുറത്തായി. കേരളത്തിനായി എന്‍ കെ വിഷ്ണു 39 റണ്‍സും രണ്ട് വിക്കറ്റും നേടി. എംഡി ഫര്‍ഹാന്‍ 34 റണ്‍സും സ്വന്തമാക്കി. ബോളിങ്ങില്‍ എംഎസ് സുജിത്ത് രണ്ട് വിക്കറ്റ് നേടി.
എന്‍ കെ വിഷ്ണുവാണ് മാന്‍ ഓഫ് ദി മാച്ച്. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. അഞ്ച് കളിയില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമായാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. കര്‍ണാടകയാണ് ക്വാര്‍ട്ടറില്‍ കേരളത്തിന് എതിരാളികള്‍. ജനുവരി എട്ടിന് ബെഗംലൂരുവില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം കര്‍ണാടകയെ നേരിടും. നാഗേഷ് ട്രോഫിയുടെ ആദ്യ പതിപ്പിലും കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.