28 March 2024, Thursday

Related news

February 26, 2024
January 5, 2024
November 19, 2023
November 1, 2023
November 1, 2023
September 14, 2023
August 9, 2023
June 28, 2023
April 25, 2023
April 10, 2023

കേരളം ‘റൂം ഫോർ റിവറി‘ല്‍

സതീഷ് ബാബു കൊല്ലമ്പലത്ത്
January 14, 2023 4:45 am

2018 ഓഗസ്റ്റ് 16 മുതൽ 20വരെയുള്ള ദിനങ്ങൾ കേരളത്തിന് മറക്കാൻ പറ്റാത്ത ഓർമ്മകളാണ്. കേരളത്തെ മുക്കിക്കൊല്ലാൻ ശ്രമിച്ച ദിനങ്ങൾ… നാനൂറിലധികം പേരുടെ ജീവനെടുക്കുകയും നിരവധി പേരുടെ പാർപ്പിടം നഷ്ടപ്പെടുത്തുകയും താങ്ങാനാവാത്ത സാമ്പത്തിക നഷ്ടം വരുത്തിയ ദുരന്തം സമ്മാനിക്കുകയും ചെയ്ത മാസമായിരുന്നു അത്. പിന്നീട് ഇത്തരം വിനാശ പ്രളയത്തെ തടയുക എന്നത് ദൗത്യമായി സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഇങ്ങനെയുള്ള ദൗത്യത്തിൽ വിജയിച്ച ഒരു രാജ്യമുണ്ട്, നെതർലൻഡ്. 1995ലെ പ്രളയത്തിന് ശേഷം, ഈ രാഷ്ട്രം ആവിഷ്കരിച്ച പദ്ധതിയാണ് റൂം ഫോർ റിവർ. നദികൾക്ക് ഒഴുകാനുള്ള തടസങ്ങൾ ഇല്ലാതാക്കി, സ്വതന്ത്രമായ സഞ്ചാരത്തിന് കൂടുതൽ ഇടം നൽകുന്ന പദ്ധതിയാണ് റൂം ഫോർ റിവർ. പ്രളയകാലത്ത് ഭിത്തികൾ കെട്ടി ജലപ്രവാഹത്തെ തടയുന്ന രീതിയാണ് നമുക്കുള്ളത്. പുഴയോരത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കുന്നതിന് ഒരു ശ്രമവും നടത്താറില്ല. ഒഴുക്ക് വർധിപ്പിക്കുന്നതിനു പകരം നദീതീരങ്ങളിൽ മണ്ണുപയോഗിച്ച് ഒഴുക്ക് തടയുന്ന നടപടി അപകടമുണ്ടാക്കുന്നതാണ്.


ഇതുകൂടി വായിക്കൂ: വൈരൂപ്യത്തില്‍ സൗന്ദര്യം ഒളിപ്പിച്ച കലാകാരന്‍


നെതർലൻഡ് നമ്മെ തിരുത്തിയത് ഇവിടെയാണ്. പുഴകളിലെ നീരൊഴുക്കിന് തടസമുണ്ടാക്കുന്ന പ്രദേശങ്ങളിൽനിന്ന് കൂടുതൽ മണൽ സംഭരിച്ച് നദികൾക്ക് ഇടം നൽകുകയാണ് വേണ്ടത്. ഇതിൽ വിജയിച്ചാൽ പിന്നെ കേരള തീരത്ത് ആലപ്പുഴ പോലെയുള്ള പ്രദേശങ്ങളെ മുഴുവനും പ്രളയത്തിൽ നിന്നും രക്ഷിക്കാം. ഇന്ത്യയിൽ ആദ്യമായാണ് ഈ പദ്ധതി ഒരു സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. പുഴകളിൽ രണ്ടു വശത്തും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് ഒഴുകാൻ ഇഷ്ടംപോലെ സ്ഥലം നൽകുകയാണ് ഇതിന്റെ ആദ്യപടി. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ നാം സാധാരണ രീതിയിൽ വെള്ളത്തെ തടഞ്ഞുനിർത്തി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. നദികളിൽ കൊല്ലങ്ങളായി കെട്ടിക്കിടക്കുന്ന മണൽ നീക്കം ചെയ്ത്, ജലത്തിന് ഉൾക്കൊള്ളാൻ പറ്റുന്ന സ്ഥലമാക്കി മാറ്റുന്ന പദ്ധതി കൂടിയാണിത്. പ്രളയജലത്തെ ഉൾക്കൊള്ളുന്ന നിലങ്ങളാണ് ഡൈക്കുകൾ. ആദ്യപടിയായി നദിയുടെ അത്രയും നീളത്തിൽ മണ്ണും കല്ലും വച്ചുള്ള മതിലുകൾ (ഡൈക്കുകൾ) ഉണ്ടാക്കും. സമുദ്രനിരപ്പിനു താഴെയുള്ള രാജ്യങ്ങളിലാണ് ഡൈക്കുകൾ നിർമ്മിക്കേണ്ടിവരുന്നത്.


ഇതുകൂടി വായിക്കൂ: കേരളം@ 2022


ഉയർന്ന സമുദ്രനിരപ്പിൽ നിന്നും ഒഴുകിയെത്തുന്ന ജലം ഈ ഡൈക്കുകളിൽ സംരക്ഷിക്കുന്നു. ചുറ്റുമുള്ള പ്രളയസാധ്യതാസ്ഥലങ്ങളെ ഡൈക്കുകൾ സംരക്ഷിക്കുകയും സുരക്ഷിതമായി ആളുകളെ താമസിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ഡൈക്കുകൾ ജലം സംഭരിക്കുക കൂടി ചെയ്യും. കടലിനും കരയ്ക്കും ഇടയില്‍ കായൽ രൂപത്തിലുള്ള ജലസംഭരണിയാണ് ഡൈക്കുകൾ (ലെവി എന്നും അറിയപ്പെടുന്നു). കൂടാതെ വെള്ളപ്പൊക്ക ബോക്സുകളും ഗേറ്റുകളും പമ്പുകളും ഇവയില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡൈക്കുകളിലെ ജലം ഉപയോഗിച്ച് വൈദ്യുതിയാക്കി വീണ്ടും ഡൈക്കുകളിലേക്ക് തന്നെ ഒഴുകിയെത്തുന്ന രീതിയും ചെയ്യാവുന്നതാണ്. ഡൈക്കുകളിലെ വാതിലുകളിലൂടെയാണ് ജലം തുറന്നുവിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.