Web Desk

തിരുവനന്തപുരം

March 14, 2021, 9:06 am

കോവിഡ് വാക്‌സിന്‍ വിതരണത്തിലും കേരളം ഒന്നാമത്

Janayugom Online

കോവിഡ് വാക്‌സിന്‍ വിതരണത്തിലും കേരളം ഒന്നാമത്. 10 ലക്ഷം പേരില്‍ കണക്കാക്കുമ്പോൾ‌ ഏറ്റവുമധികം പേർക്ക്‌ വാക്‌സിൻ നൽകിയ സംസ്ഥാനമായാണ്‌ കേരളം മാറിയത്‌‌. രാജ്യത്ത് ഇതുവരെ രണ്ട് കോടിയിലധികം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കേരളത്തിൽ 12.73 ലക്ഷം പേർ ആദ്യഡോസ്‌ സ്വീകരിച്ചു. രണ്ടാം ഡോസ്‌ സ്വീകരിച്ചവർ 2.6 ലക്ഷമാണ്‌. പത്തുലക്ഷം പേരിൽ കണക്കാക്കുമ്പോൾ 38, 000ത്തിലധികം പേർക്കാണ് കേരളത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ‌ കൂടുതലും സ്‌ത്രീകൾ കോവിഡ്‌ വാക്‌സിൽ എടുത്തതും കേരളത്തിൽ‌‌. നാല്‌ ലക്ഷത്തിലധികം സ്‌ത്രീകൾ വാക്‌സിൻ എടുത്തപ്പോൾ പുരുഷന്മാർ‌ മൂന്ന്‌ ലക്ഷമാണ്‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽപേർ വാക്‌സിൻ സ്വീകരിച്ചത്‌ എറണാകുളം ജില്ലയിലാണ്‌, 196614. ആദ്യ ഡോസ് 161782 പേർക്കും‌ രണ്ടാം ഡോസ്‌ 34832 പേർക്കും ലഭിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 2035 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3256 പേർ രോഗമുക്തി നേടി. 58,344 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. 1807 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിൽ 167 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്കും ബ്രസീലിൽ നിന്നും വന്ന ഒരാൾക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (മൂന്ന്), ബ്രസീൽ (ഒന്ന്) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 103 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Eng­lish sum­ma­ry: Ker­ala is also num­ber one in the dis­tri­b­u­tion of covid vaccine

You may also like this video: