വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം; മുഖ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on May 25, 2020, 8:50 pm

വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാലടിയിൽ ബജ്റംഗ്ദൾ അക്രമികൾ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയിരുന്ന സെറ്റ് തകർത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ ഷൂട്ടിംഗ് സെറ്റ് എങ്ങനെയാണ് മതവികാരം വ്രണപ്പെടുത്തുന്നതെന്നും, ഏത് വികാരമാണ് അങ്ങനെ വ്രണപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. ലക്ഷങ്ങൾ മുടക്കി ലോക്ഡൗണിന് മുന്നേ മാർച്ചിൽ നിർമ്മിച്ചതാണ് കഴിഞ്ഞ ദിവസം വർഗീയവാദികൾ തകർത്ത സെറ്റ്. എഎച്ച്പി പ്രസിഡന്റ് എന്ന് സ്വയം വെളിപ്പെടുത്തിയ ആൾ തങ്ങളാണ് സെറ്റ് തകർത്തതെന്ന് ഫേസ്ബുക്കിൽ സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഇത്തരം ആളുകൾക്കെതിരെ നടപടിയെടുക്കുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാചിത്രീകരണത്തിന് തയ്യാറാക്കിയ സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു.

you may also like this video;