Saturday
16 Feb 2019

സന്തോഷ് ട്രോഫിയില്‍ നിന്നും കേരളം പുറത്ത്

By: Web Desk | Friday 8 February 2019 5:25 PM IST

സന്തോഷ് ട്രോഫിയില്‍ നിന്നും കേരളം പുറത്തായി. ഫൈനല്‍ റൗണ്ട് പോലും കാണാതെയാണ് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്തായത്. രണ്ടാം പകുതിയില്‍ മികച്ച മത്സരം പുറത്തെടുത്ത സര്‍വീസസ് കേരളത്തെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ പോലും നേടാതെയാണ് ചാമ്പ്യന്മാരുടെ മടക്കം. ആറ് പോയിന്റുമായി ആണ് സര്‍വീസസ് ഫൈനല്‍ റൗണ്ടിലെത്തിയത്.