12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

January 16, 2024
December 27, 2023
October 14, 2023
September 19, 2023
April 19, 2023
November 6, 2022
March 20, 2022
March 19, 2022
January 31, 2022

രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം കേരളം: മന്ത്രി ജെ ചിഞ്ചു റാണി

Janayugom Webdesk
തിരുവനന്തപുരം
December 27, 2023 11:39 am

രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന്റെ ഫ്ലാഗ് ഓഫ് പാളയം കണ്ണിമേറ മാർക്കറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീകൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനം ആണ് നടത്തുന്നത്.

പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് ശക്തമായി മുന്നോട്ട് വരാൻ ഇത്തരത്തിൽ ഉള്ള നാടകോത്സവങ്ങൾ സഹായകരമാകുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചണ്ഡിഗഡിലെ നാടക പ്രവർത്തക ദബീന രക്ഷിത് ഫെസ്റ്റിവൽ ബുക്ക്‌ ചടങ്ങിൽ പ്രകാശനം ചെയ്തു.
നിരീക്ഷയുടെ പ്രവർത്തകരായ സുധി ദേവയാനി, രാജ രാജേശ്വരി, സോയ തോമസ്, രംഗപ്രഭാത് പ്രസിഡന്റ് കെ എസ് ഗീത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിനെ തുടർന്ന് പാളയം കണ്ണിമേറ മാർക്കറ്റ് പരിസരത്ത് വച്ച് വലിയതുറയിലെ മത്സ്യവിപണന രം​ഗത്തെ സ്ത്രീകളുടെ കൂട്ടായ് മയുടെ ‘ഇത് എങ്കളെ കടല്’ എന്ന തെരുവ് നാടകം അരങ്ങേറി. ഈ മാസം 29 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദേശീയ വനിതാ നാടകോത്സവത്തിൽ മലയാളം,ഹിന്ദി,ഇംഗ്ലീഷ്, അസമീസ് തുടങ്ങി വിവിധ ഭാഷകളിലെ 11 നാടകങ്ങൾ അവതരിപ്പിക്കും.

ഭാരത് ഭവൻ, സ്വാതി തിരുനാൾ സംഗീത കോളേജ് എന്നിവിടങ്ങളിലായി നടക്കുന്ന നാടകോത്സവത്തിൽ വനിതാ നാടക ശിൽപശാല, സെമിനാർ, പെൺ കവിയരങ്ങ്, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരം 5.30 ന് ഭാരത് ഭവനിൽ ശ്രീലങ്കൻ നാടക പ്രവർത്തക റുവാന്തി ഡെ ചിക്കേര ദേശീയ വനിതാ നാടകോത്സവം ഉദ്ഘാടനം ചെയ്യും.

Eng­lish Summary;Kerala is the lead­ing state in women empow­er­ment in the coun­try: Min­is­ter J Chinchu Rani

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.