June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിൽ കേരളം രാജ്യത്തിന് മാതൃക; മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്

By Janayugom Webdesk
February 19, 2020

ശാസ്ത്രീയ പരിശീലനം സിദ്ധിച്ച അധ്യാപകര്‍ നയിക്കുന്ന വിദ്യാർത്ഥി കേന്ദ്രീകൃത പഠന പ്രവര്‍ത്തനങ്ങളാണ് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ആകമാനം നടക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു. പ്രീസ്കൂള്‍ ശാക്തീകരണ പദ്ധതി പ്രവര്‍ത്തന ശിൽപ്പശാലയുടെ ഉദ്ഘാടനവും കൈപ്പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രീ പ്രൈമറിതലവും അങ്കണവാടികളിലെ പഠന പ്രവര്‍ത്തനം ഇപ്പോള്‍ ഒരു കൂടക്കീഴിലാക്കാന്‍ പോകുകയാണ്. ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാകും ഇവിടെ നടക്കാന്‍പോകുന്നതെന്നും മന്ത്രി പറഞ്ഞു. തൈക്കാട് മോഡല്‍ എല്‍പിഎസില്‍ നടന്ന ചടങ്ങില്‍ ഇതേ സ്കൂളിലെ പ്രീ-പ്രൈമറി കുട്ടികളാണ് മന്ത്രിയില്‍ നിന്ന് കൈപ്പുസ്തകം ഏറ്റുവാങ്ങിയത്. തൈക്കാട് ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികള്‍ അവതരിപ്പിച്ച സ്കിറ്റും വേദിയില്‍ അരങ്ങേറി.

എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ ജെ പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിന് സമഗ്രശിക്ഷാ കേരളം ഡയറക്ടര്‍ ഡോ എപി കുട്ടികൃഷ്ണന്‍ സ്വാഗതമാശംസിച്ചു. വനിതാ ശിശുവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്എം ശിവന്യ, വിദ്യാഭ്യാസ വിദഗ്ധര്‍ ഡോ രതീഷ് കാളിയാടന്‍, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാരായ ഡോ പ്രമോദ്, പിടിഎ പ്രസിഡന്റ് വി സുരേഷ്കുമാര്‍ പ്രഥമാധ്യാപിക ജി ഇന്ദിരാകുമാരി എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ പ്രീസ്കൂള്‍ മേഖല സമഗ്രമായി നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്നു വരികയാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് കഴിഞ്ഞ അക്കാദമിക വര്‍ഷം മുതല്‍ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. വനിതാശിശുവികസ വകുപ്പിന് കീഴിലുള്ള അങ്കണ്‍വാടികളെ ഉള്‍പ്പെടുത്തി ക്ലസ്റ്റര്‍ അധിഷ്ഠിത പ്രീസ്കൂള്‍ എന്ന പുതിയ മാതൃകയ്ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം പൈലറ്റ് അടിസ്ഥാനത്തില്‍ നടത്തിയ പദ്ധതി ആയിരം സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഭാഷ വികാസം വൈജ്ഞാനിക വികാസം, സാമൂഹിക — വൈകാരിക വികാസം സര്‍ഗാത്മ വികാസം എന്നീ മേഖലകളെ പരിഗണിച്ചു വിഭാവനം ചെയ്തിട്ടുള്ള ആക്ടിവിറ്റി കോര്‍ണറുകള്‍ സജ്ജമാക്കുന്നതിന് എസ്എസ്‌കെ ഒരു ലക്ഷം രൂപ വീതം ഓരോ വിദ്യാലയങ്ങള്‍ക്കും നല്‍കിയിരുന്നു. ഈ പദ്ധതിയാണ് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ശിശുവിദ്യാഭ്യാസ പ്രവര്‍ത്തനമൂലകള്‍ സജ്ജീകരിക്കുന്നതിന് താലോലം എന്ന അധ്യാപക കൈപ്പുസ്തകം സമഗ്രശിക്ഷാ കേരളം തയ്യാറാക്കിയിട്ടുണ്ട്. എസ്എസ്‌കെ അടുത്ത വര്‍ഷത്തെ സമഗ്രവാര്‍ഷിക പദ്ധതി അങ്കണ്‍വാടികളിലും പ്രീസ്കൂളിലും നടത്തിയ അവസ്ഥാ പഠനം കണ്ടെത്തലുകളെ ആസ്പദമാക്കിയാണ് തയ്യാറാക്കുന്നത്. വിദ്യാഭ്യാസ വിദഗ്ധരായ ഡോ ടിപി കലാധരന്‍, ഡോ വിജയമോഹന്‍ എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, ഡയറ്റ് ഫാക്കല്‍റ്റികള്‍, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്‌സിഇആര്‍ടി ഫാക്കല്‍റ്റി, കരിക്കുലം സ്റ്റിയറിങ്ങ് കമ്മറ്റി അംഗം കെ സി ഹരികൃഷ്ണൻ എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.