കേന്ദ്ര സര്‍ക്കാരിന്റെ മെയ് മാസത്തിലെ റിപ്പോർട്ട് പ്രകാരം കേരളം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തിയ സംസ്ഥാനമായി.
കേരളത്തിലെ ഉപഭോക്തൃ വില സൂചിക ഏപ്രിൽ മാസത്തിലെ 5.1 ൽ നിന്നും മെയ് മാസത്തിലെത്തുമ്പോൾ 4.82 ആയി കുറഞ്ഞിരിക്കുകയാണ്. ദേശീയ ശരാശരി 7.04 ആയിരിക്കെയാണ് കേരളത്തിന്റെ മികച്ച പ്രകടനം ശ്രദ്ധേയമാകുന്നത്.
ശക്തമായ പൊതുവിതരണ സമ്പ്രദായവും പൊതുവിപണിയിൽ സർക്കാർ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇത്തരത്തിലുള്ള നേട്ടത്തിന് കേരളത്തെ പര്യാപ്തമാക്കിയതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
സപ്ലൈകോയിലൂടെ സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില ആറുവർഷമായി സംസ്ഥാനത്ത് കൂട്ടിയിട്ടില്ല. കഴിഞ്ഞ 12 മാസമായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്.
ഇടതുപക്ഷം രാജ്യത്തിന് മുന്നിൽ വയ്ക്കുന്ന ബദൽ വികസന രാഷ്ട്രീയത്തിന്റെ വിജയമാണ് ഈ കണക്കുകളിലൂടെ തെളിയിക്കപ്പെടുന്നതെന്ന് ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു. തെലുങ്കാന (9.45), മഹാരാഷ്ട്ര (8.52), ആന്ധ്ര പ്രദേശ് (8.49) എന്നീ സംസ്ഥാനങ്ങളാണ് ദേശീയ ശരാശരിക്ക് മുകളില്‍ ഉപഭോക്തൃ വില സൂചിക പട്ടികയിലുള്ള ആദ്യ മൂന്ന് സംസ്ഥാനങ്ങള്‍.
English summary; Kerala is the state that has stopped inflation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.