22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 19, 2025
January 19, 2025
January 18, 2025
January 18, 2025
January 18, 2025
January 18, 2025

കേരളം കാതോർത്തിരിക്കുന്നു അബ്‌ദുൾ റഹീമിന്റെ ‘വിധി‘ക്കായി ; റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ കേസ് കോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
റിയാദ്
November 17, 2024 9:11 am

കേരളം കാതോർത്തിരിക്കുകയാണ് ആ ‘വിധി‘ക്കായി . റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക്‌ സ്വദേശി അബ്‌ദുൾ റഹീമിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും.ജയില്‍ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിക്കുക. സൗദി സമയം രാവിലെ 9 മണിയോടെയാകും കേസ് പരിഗണിക്കുക. അബ്ദുറഹീമിന്റെ അഭിഭാഷകനും എംബസി ഉദ്യോഗസ്ഥനും അബ്ദുറഹീമും നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ കോടതിയില്‍ ഹാജറാകുമെന്നാണ് റിപ്പോര്‍ട്ട്.

 

 

കൂടാതെ അസീര്‍ ഗവര്‍ണറുടെ പ്രതിനിധിയും ഇന്ന് കോടതിയില്‍ ഹാജരായേക്കും . കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയില്‍ മോചിതനായിട്ടില്ല. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ജയില്‍ മോചന ഉത്തരവ് ആണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദാക്കിയത്തോടെ പ്രൈവറ്റ് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് ആണ് കോടതി ഇന്ന് പരിഗണിക്കുക.

 

 

18 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പശ്ചാത്തലത്തില്‍ ഈ കേസിൽ പ്രത്യേക ശിക്ഷ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇന്ന് ജയില്‍ മോചന ഉത്തരവിന് സാധ്യത കൂടുതലാണ്. മോചന ഉത്തരവ് ഉണ്ടായാല്‍ അത് അപ്പീല്‍ കോടതിയും ഗവര്‍ണറേറ്റും അംഗീകരിച്ച ശേഷമായിരിക്കും ജയില്‍ മോചനം ഉണ്ടാവുക. അതേസമയം സൗദിയില്‍ ആയിരുന്ന അബ്ദുറഹീമിന്റെ ഉമ്മയും സഹോദരനും അടങ്ങുന്ന കുടുംബം നാട്ടിലേക്ക് മടങ്ങി. അബ്ദ്‌റഹീമിനെ ജയിലില്‍ കാണാന്‍ അവസരം ഒരുക്കിയ അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ തലാല് രാജകുമാരന്റെ റിയാദിലെ ഓഫീസിലെത്തി ഇന്നലെ കുടുംബം നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.