Web Desk

April 01, 2020, 2:19 pm

കാസർകോട് നിന്ന് ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് കർണാടകം

Janayugom Online

കാസർകോട് നിന്ന് ആളുകളെ അതിർത്തി കടത്തിവിടില്ലെന്ന് കർണാടക എജി. എന്നാൽ ഇത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമായി കാണരുതെന്നും രോഗബാധിതമായ പ്രദേശത്തെ വേർതിരിക്കാൻ വേണ്ടി മാത്രമാണ് തീരുമാനമെന്നുമാണ് വാദം.റോഡ് തുറക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. മറ്റ് രോഗങ്ങൾ ഉള്ളവരെ പ്രവേശിപ്പിക്കുതിൽ എന്താണ് പ്രശ്നമെന്ന് കോടതി ആരാഞ്ഞു. കോവിഡ് രോഗികളെയും അല്ലാത്തവരെയും അതിർത്തിയിൽ തിരിച്ചറിയുക ശ്രമകരമെന്ന് കർണാടക.

കുടകിലും മംഗളൂരുവിലും കൂടുതൽ ആളുകളെ ഉൾക്കൊള്ളാനാവില്ലെന്നും കർണാടക അറിയിച്ചു. കൂടാതെ അതിർത്തി ലംഘിച്ചാണ് കർണാടകം റോഡുകൾ കയ്യേറി അടച്ചിരിക്കുന്നതെന്ന് സത്യവാങ്മൂലവുമായാണ് കേരളം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 200 മീറ്റർ കേരള അതിർത്തിയിലേക്ക് അതിക്രമിച്ച് കയറിയാണ് കർണാടകം റോഡുകൾ അടച്ചിരിക്കുന്നത്. കേരള — കർണാടക അതിർത്തിയിലുള്ള 17 റോഡുകളിൽ 12 എണ്ണം അടയ്ക്കുന്ന കാര്യത്തിൽ ഇരു സംസ്ഥാനങ്ങളും സംയുക്തമായാണ് തീരുമാനം എടുത്തത്. എന്നാൽ പിന്നീട് അഞ്ച് റോഡുകൾകൂടി കർണ്ണാടക നിർബന്ധപൂർവം അടയ്ക്കുകയുമായിരുന്നു. അതിർത്തി കടത്തി വിടാത്തതിനെ തുടർന്ന് കർണാടകത്തിൽ ചികിത്സ തേടിയിരുന്ന ആറുപേരാണ് മരിച്ചത്. കർണാടകയുടേത് മനുഷഷ്യത്വ രഹിത നടപടിയാണെന്ന് കേരളം പറഞ്ഞു.

Updat­ing.…..