കാസർഗോഡ് അതിർത്തി തുറക്കാതിരിക്കാൻ പരിശ്രമവുമായി കർണാടക. അതിർത്തി തുറക്കണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സുപ്രീംകോടതിയെ സമീപിച്ചേക്കും. കർണാടകത്തിൽ നിന്നുള്ള ചില ചരക്ക് വാഹങ്ങളെ കേരളത്തിലേക്ക് കടത്തി വിട്ടു. എന്നാൽ, കേരളത്തിൽ നിന്നുള്ള ആംബുലൻസുകൾ അതിർത്തിയിൽ തടഞ്ഞു.കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നവരെ പരിശോധിക്കാന്‍ തലപ്പാടിയില്‍ ഡോക്ടറെ ഉള്‍പ്പെടെ നിയമിച്ച ശേഷമാണ് നിലപാടുമാറ്റം.
ദേശീയ പാതകളുടെ ഉടമസ്ഥാവകാശം കേന്ദ്ര സർക്കാരിനാണ്. ഈ പാതകൾ തടസപ്പെടുത്തിയാൽ നിയമ നടപടി വരെ എടുക്കാം. ഇന്ത്യൻ യൂണിയന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം കർണാടക സർക്കാർ രാജ്യത്തെ ഓരോ പൗരന്റെയും മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഇത് കർണാടകം മനസിലാക്കണം. കർണാടക സർക്കാരിനെതിരെ ഇപ്പോൾ ഉത്തരവ് പാസാക്കുന്നില്ലെന്നും റോഡ് തുറക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകുകയാണെന്നുമാണ് കോടതി പറഞ്ഞത്.
ENGLISH SUMMARY: Kerala Karnataka border issue; Karnataka to supreme court
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.