Web Desk

കാസര്‍കോട്

April 07, 2020, 2:00 pm

സുപ്രീംകോടതി വിധിക്ക് ശേഷവും കർണാടകയുടെ കടുംപിടുത്തം

Janayugom Online

സുപ്രീംകോടതി വിധിക്ക് ശേഷവും കടുംപിടുത്തവുമായി കർണാടക. ആംബുലൻസ് ഉൾപ്പെടെയുള്ള ഒരു വാഹനവും കർണാടക പൊലീസ് കടത്തിവിടുന്നില്ല. രോഗിയുമായെത്തിയ ആംബുലൻസ് അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയച്ചു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല.

നേരത്തെ കേരളവും കര്‍ണാടകയുമായുള്ള അതിര്‍ത്തി പ്രശ്നത്തില്‍ ധാരണയായി എന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ധാരണ പ്രകാരം രോഗികളുമായി പോകുന്ന വാഹനം കടത്തി വിടു. തലപ്പാടി വഴി രോഗികളെ കടത്തിവിടാന്‍ കരാര്‍ ഉണ്ടാക്കിയെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി കേസ് തീര്‍പ്പാക്കിയിട്ടും കർണാടക കുടുംപിടുത്തം തുടരുകയാണ്.

Eng­lish Sum­ma­ry: ker­ala kar­nata­ka bor­der issue update

YOU MAY ALSO LIKE THIS VIDEO