September 26, 2022 Monday

Related news

January 22, 2022
January 20, 2022
November 19, 2021
November 5, 2021
September 21, 2021
September 13, 2021
September 12, 2021
September 1, 2021
August 31, 2021
August 28, 2021

സംസ്ഥാനത്ത് ആശങ്ക പടർത്തി കോവിഡ് വ്യാപനം; രോഗികൾ ഒരു ലക്ഷം കടന്നു: 400 കടന്ന് മരണസംഖ്യ

Janayugom Webdesk
September 12, 2020 11:33 am

സംസ്ഥാനത്ത് ആശങ്ക പടർത്തി കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. 22 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 50,000 ത്തിൽ നിന്ന് ഒരു ലക്ഷമായത്. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 400 കടന്നു. ഇന്നലെ 2988 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,02,254 ആയി. 14 മരണം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 410 ആയി. കേരളത്തില്‍ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷം നാല് മാസം വേണ്ടിവന്നു ആകെ കേസുകള്‍ 1000 കടക്കാന്‍. മെയ് 27 ന് കോവിഡ് കേസുകള്‍ 1000 കടന്നു. ജൂലൈ 16 ന് അത് 10000 ആയി. 1000 ല്‍ നിന്ന് 10, 000 എത്താന്‍ 50 ദിവസം എടുത്തു. ഓഗസ്റ്റ് 19 ന് 50000 കടന്നു. ഇന്നലെ ഒരു ലക്ഷവും. വെറും 22 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 50,000 ത്തിൽ നിന്ന് ഒരു ലക്ഷം കടന്നത്.

മരണസംഖ്യയും ഉയരുകയാണ്. മാർച്ച് 28 ന് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ച ശേഷം ഓഗസ്റ്റ് ഏഴിനാണ് മരണം സംഖ്യ 100 കടന്നത്. 14 ദിവസത്തിന് ശേഷം ഓഗസ്റ്റ് 21 ന് 200 ഉം, സെപ്റ്റംബർ 2, 300 ഉം കടന്നു. 300 ൽ നിന്ന് മരണ സംഖ്യ 400ൽ എത്താൻ 9 ദിവസം മാത്രമാണ് എടുത്തത്. തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ്, എറണാകുളം ജില്ലകളിൽ കോവിഡ് രോഗികൾ ഉയരുകയാണ് ജനുവരി 30- ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 24 — 100, മെയ് 27 — 1000,ജൂലൈ 16 — 10,000, ജൂലൈ 28 — 20,000, ഓഗസ്റ്റ് 6- 30000, ഓഗസ്റ്റ് 14- 40000, ഓഗസ്റ്റ് 19- 50000, ഓഗസ്റ്റ്- 25- 60000, ഓഗസ്റ്റ് 29- 70000, സെപ്റ്റംബർ 4- 80000, സെപ്റ്റംബർ 8- 90000, സെപ്റ്റംബർ 11- 1,00,000
മരണം 400 കടന്നു.

ആദ്യ മരണം- മാർച്ച് 28, രണ്ടാമത്തെ മരണം- മാർച്ച് 30, മരണം 10- ജൂൺ 1, മരണം 50 — ജൂലൈ 23, മരണം 100- ഓഗസ്റ്റ് 7, മരണം 200- ഓഗസ്റ്റ് 21, മരണം 300- സെപ്റ്റംബർ 2, മരണം 400- സെപ്റ്റംബർ 11.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.