ഫിന് ടെക് സ്റ്റാര്‍ട്ട്-അപ്പും ഡിജിറ്റല്‍ ലെഡ്ജറുമായ ഖാത്താബുക്ക് ഇന്ത്യയിലെ ചെറുകിട ഇടത്തരം കച്ചവടക്കാരുടെ കടം നല്‍കലും വീണ്ടെടുക്കല്‍ രീതിയും കാണിക്കുന്ന എംഎസ്എംഇ ഇന്‍ഡക്സിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി. റിപ്പോര്‍ട്ട് പ്രകാരം ചെറുകിട ഇടത്തരം ബിസിനസ്സുകളില്‍ കേരളത്തിലാണ് ഏറ്റവും വേഗം കടം തിരികെ നല്‍കുന്നത്.ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തൃശൂരും എറണാകുളവുമാണ്.
രാജ്യത്തുടനീളം 110 ദശലക്ഷം ജീവനക്കാരുള്ള, ചെറുകിട ഇടത്തരം ബിസിനസ്സ് വിഭാഗം , 30% ജിഡിപി വിഹിതവുമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെയാണ്. ഇന്ത്യയിലെ 95% ജില്ലകളിലായി പ്രതിമാസം 9 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഖാത്താബുക്ക് പ്രതിനിധീകരിക്കുന്നത് ഈ ചെറുകിട ഇടത്തരം ബിസിനസ്സ് വിഭാഗത്തെയാണ്. 2020 ല്‍, ഖാത്താബുക്കില്‍ 1.038 ബില്യന്‍ ഇടപാടുകളാണ് നടന്നത്. ഇത് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 99 ബില്യണ്‍ ഡോളറില്‍ കൂടുതലാണ്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ 4 ശതമാനത്തോളമുണ്ട്.
‘ചെറുകിട ഇടത്തരം ബിസിനസ്സുകളാണ് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്, ഈ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാകുന്നത് ഖാത്താബുക്കിനെ സംബന്ധിച്ച് ഒരേ സമയം അഭിമാനവും ആവേശവും നല്കുന്ന കാര്യമാണ്’. ഖാത്താബുക്ക് സഹസ്ഥാപകനും സിഇഒയുമായ രവിഷ് നരേഷ് പറഞ്ഞു.
English Summary : Kerala leads in small scale business money lending and returns
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.