23 April 2024, Tuesday

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; തീം സോങ്ങ് പ്രകാശനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
December 29, 2022 7:44 pm

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ തീം സോങ്ങ് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പ്രകാശനം ചെയ്തു. എം ജി ശ്രീകുമാർ ആലപിച്ച ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിയമസഭാ ജീവനക്കാരിയായ വി ആര്‍ രജനിയാണ്. ജോയ് തങ്കിയാണ് സംഗീതം. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ നിയമസഭാ സെക്രട്ടറി എ എം ബഷീർ, സ്പെഷ്യൽ സെക്രട്ടറി കവിതാ ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു.

Eng­lish Summary;Kerala Leg­is­la­ture Inter­na­tion­al Book Fes­ti­val; The theme song was released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.