Web Desk

കോഴിക്കോട്

January 15, 2020, 7:06 pm

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ കോഴിക്കോട് തുടക്കം

Janayugom Online

അഞ്ചാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 16 മുതൽ 19 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യു. എ. ഇ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി താനി അൽ അഹമ്മദ് അൽ സയൂദി മുഖ്യാതിഥിയാകും. ‘പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും’ എന്ന വിഷയമാണ് ഇത്തവണത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മുഖ്യവിഷയം. സ്പെയിൻ, ബ്രിട്ടൻ, സ്ലൊവേനിയ, ഈജിപ്റ്റ്, അയർലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള സാഹിത്യകാരന്മാരും കോഴിക്കോട്ടെത്തും.

സംവാദങ്ങൾ, പ്രഭാഷണങ്ങൾ, പുസ്തകവർത്തമാനങ്ങൾ, വായനക്കാരുടെ സംവാദങ്ങൾ എന്നിവ നടക്കും. ചരിത്രം, സാഹിത്യം, ശാസ്ത്രം, കായികം, കല, ദർശനം, ചരിത്രം, സിനിമ എന്നീ മേഖലകളിൽനിന്ന് അഞ്ചുവേദികളിലായാകും ഫെസ്റ്റിവൽ അരങ്ങേറുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രാമചന്ദ്രഗുഹ, കപിൽ സിബൽ, ടി. എം കൃഷ്ണ, ശശി തരൂർ, കൃഷ്ണ രാമാനുജൻ, ചന്ദൻ ഗൗഡ, മോണിക്ക റോഡ്രിഗസ്, മനു എസ്. പിള്ള, വില്യം ഡാൽറിംപിൾ, വിക്രം സമ്പത്ത്, രാജ്ദീപ് സർദേശായി, അരുന്ധതി സുബ്രഹ്മണ്യം, പത്മപ്രിയ, നന്ദിത ദാസ്, മാധവ് ഗാഡ്ഗിൽ, അൽക്കാ പാണ്ഡേ, ജയറാം രമേശ്, മുനി നാരായണപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. ടി. എം കൃഷ്ണയുടെ ശാസ്ത്രീയസംഗീതവിരുന്ന്, ജെർമൻ ഡയസ് അവതരിപ്പിക്കുന്ന സംഗീതനിശ, ചാർ യാർ അവതരിപ്പിക്കുന്ന സൂഫി സംഗീതം, കലാമണ്ഡലം ഗോപിയുടെ കഥകളി അവതരണം, ഭഗവാന്റെ മരണം നാടകാവതരണം, അൻവർ അലിയും ഓളം ബാന്റും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, കളരിപ്പയറ്റ് എന്നിവയും കെ. എൽ. എഫിന്റെ ഭാഗമായിട്ടുള്ളത്.

കവി കെ. സച്ചിദാനന്ദൻ ഫെസ്റ്റിവൽ ഡയറക്ടറും പെൻഗ്വിൻ ഇന്ത്യയുടെ മുൻ വൈസ് പ്രസിഡന്റ് ഹെമാലി സോധി ഫെസ്റ്റിവൽ അഡ്വൈസറുമാണ്. വാർത്താസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയരക്ടർ കെ സച്ചിദാനന്ദൻ, രവി ഡി. സി, എ. കെ അബ്ദുൽഹക്കിം, എ. വി ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.ഇന്ന് വൈകീട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ എ പ്രദീപ് കുമാർ എം. എൽ. എ അധ്യക്ഷനാവും. ഫെസ്റ്റിവൽ ചീഫ് ഫെസിലിറ്റേറ്റർ രവി ഡിസി, ഡയരക്ടർ കെ. സച്ചിദാനന്ദൻ, ഒസ്കാർ പുജോൾ( സെർവാന്റിസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി), കടകംപള്ളി സുരേന്ദ്രൻ( ടൂറിസം വകുപ്പ് മന്ത്രി), ഡോ. അഹമ്മദ് അൽബന്ന (ഇന്ത്യയിലെ യു. എ. ഇ അംബാസിഡർ), എം. കെ രാഘവൻ എം. പി, ഡോ. എം. കെ മുനീർ എം. എൽ. എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ ശീറാം സാംബശിവറാവു, മുൻ മന്ത്രി എം. എ ബേബി, എം. എ യൂസഫ് അലി ( എം. ഡി ലുലു ഗ്രൂപ്പ്), ടിം. എം കൃഷ്ണ,

നമിത ഗോഖലേ (ഡയരക്ടർ, ജെ. എൽ. എഫ്), എം മുകുന്ദൻ, വി. ജി മാത്യു( എം. ഡി സൗത്ത് ഇന്ത്യൻ ബാങ്ക്), വി. ജെ മാത്യു( ചെയർമാൻ കേരള മാറിടൈം ബോർഡ്), പ്രമോദ് മങ്ങാട്ട് ( സി. ഇ. ഒ യു. എ. ഇ എക്സ്ചേഞ്ച്), വി. സുനിൽ കുമാർ( എം. ഡി അസെറ്റ് ഹോംസ്), ഫൈസൽ ഇ കൊട്ടിക്കോളൻ( ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ), യോഗേഷ് ദശ്രത്ത് ( സ്റ്റോറിടെൽ), ഹെമാലി സോധി (ഫെസ്റ്റിവൽ അഡൈ്വസർ), അശ്വിനി പ്രതാപ്( ഡയരക്ടർ കാലിക്കറ്റ് പോർട്ട്), ബീന മധുസൂദനൻ( സെക്രട്ടറി ഡി. ടി. പി. സി കാലിക്കറ്റ്), സുധീർ നീലകണ്ഠൻ (സി. ഒ. ഒ യൂനിമണി), എ. കെ അബ്ദുൽ ഹക്കീം( ജനറൽ കൺവീനർ കെ. എൽ. എഫ്) എന്നിവർ പങ്കെടുക്കും.

Eng­lish sum­ma­ry: Ker­ala lit­er­a­ture fes­ti­val will  starts on tomorrow