പ്രീമിയം ബേക്കറി ഫാറ്റുകളുടെ ശ്രേണി കേരള വിപണിയില്‍ അവതരിപ്പിച്ച് നേച്ചര്‍ ഫ്രെഷ് പ്രൊഫഷണല്‍

Web Desk
Posted on April 12, 2019, 7:49 pm
കൊച്ചി: നേച്ചര്‍ ഫ്രെഷ് പ്രൊഫഷണല്‍ ബേക്കറികള്‍ക്കായുള്ള വിവിധ ഉല്‍പ്പന്നങ്ങല്‍ കേരള വിപണിയില്‍ അവതരിപ്പിച്ചു. ബേക്കറികളുടെ വിവിധ ആവശ്യങ്ങള്‍ക്കിണങ്ങുന്ന നേച്ചര്‍ഫ്രെഷ് പ്രൊഫഷണല്‍ എലൈറ്റ്, നേച്ചര്‍ഫ്രെഷ് പ്രൊഫഷണല്‍ സുപ്രീം, നേച്ചര്‍ഫ്രെഷ് പ്രൊഫഷണല്‍ സെലക്ട്, നേച്ചര്‍ഫ്രെഷ് പ്രൊഫഷണല്‍ ഡിലൈറ്റ്, നേച്ചര്‍ഫ്രെഷ് പ്രൊഫഷണല്‍ ക്ലാസിക് എന്നീ ഷോര്‍ട്ടെനിംഗ് ഉല്‍പ്പന്നങ്ങളാണ് നേച്ചര്‍ഫ്രെഷ് പ്രൊഫഷണല്‍ വിപണിയിലിറക്കിയത്. നേച്ചര്‍ഫ്രെഷ് പ്രൊഫഷണല്‍ ചാംപ്യന്‍, നേച്ചര്‍ ഫ്രെഷ് പ്രൊഫഷണല്‍ മാസ്റ്റര്‍, നേച്ചര്‍ഫ്രെഷ് പ്രൊഫഷണല്‍ ജീനിയസ് എന്നീ പേരുകളിലാണ് മാര്‍ഗരൈനുകളുടെ ശ്രേണി. ബേക്കറികള്‍ ഏറെയുള്ള കേരളത്തില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ബേക്കറി ഫാറ്റുകള്‍ക്ക് വന്‍ഡിമാന്‍ഡുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ സുസ്ഥാപിത ബേക്കറി സംഘടനയായ ബേക്കറി അസോസിയേഷന്‍ ഓഫ് കേരളയുടെ പിന്തുണയോടെയാണ് വിപണനം. കൊച്ചിയില്‍ നടന്ന വിപണനോദ്ഘാടനച്ചടങ്ങില്‍ 200-ഓളം ബേക്കറി ഉടമകള്‍ പങ്കെടുത്തു.
ഖാരിസ്, പഫ്‌സ്, ബിസ്‌ക്കറ്റുകള്‍, കുക്കീസ്, ക്രീമുകള്‍, കേക്കുകള്‍ തുടങ്ങിയ വിവിധ ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന പ്രീമിയം സ്‌പെഷ്യാലിറ്റി ബേക്കറി ഫാറ്റുകളുടെ സമഗ്ര ശേണിയാണ് നേച്ചര്‍ ഫ്രെഷ് പ്രൊഫഷണല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം, ബേക്കിംഗിലെ ഏറ്റവും പുതിയ പ്രയോഗരീതികളെക്കുറിച്ചുള്ള സാങ്കേതിക വിദഗ്‌ധോപദേശവും ബേക്കറി ഉടമകള്‍ക്ക് ബ്രാന്‍ഡ് ലഭ്യമാക്കും