കൊറോണ എന്ന മഹാമാരിയോട് രാജ്യം ഒന്നിച്ചു പോരാടുകയാണ്. സർക്കാരും ആരോഗ്യ പ്രവർത്തകരും, പൊലീസും എല്ലാം ഒത്തൊരുമിച്ച് ഈ മഹാമാരിയെ തുടച്ചു നീക്കുന്നതിനായി ഒരേ മനസ്സോടെ മുന്നേറുകയാണ്. കേരളത്തിൽ ഏറെ ശ്രദ്ധയോടെയാണ് ഓരോ കാര്യങ്ങളും സർക്കാർ ചെയ്യുന്നത്. രണ്ടു പ്രളയത്തെയും, നിപ്പയെയും അതിജീവിച്ചവരാണ് കേരളീയർ. നിശ്ചയദാർഢ്യത്തോടെ നമ്മുക്ക് മുന്നിൽ നിന്ന് നയിക്കാൻ ഒരു സർക്കാരും, ആരോഗ്യ പ്രവർത്തകരും പൊലീസ് സേനയുമുണ്ട്. ഇവർ നമ്മുടെയെല്ലാം പ്രതീക്ഷയാണ്. ഇവരുടെയെല്ലാം സേവനങ്ങൾ വളരെ വിലപ്പെട്ടതാണെന്ന് കുറിക്കുകയാണ് സംവിധായകൻ എം എ നിഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
” ഈ പ്രതിസന്ധികാലത്തെ നമ്മുടെ രക്ഷകർ,പോലീസും ആരോഗ്യപ്രവർത്തകരും തന്നെ..
കൊറോണ ബാധിച്ച ഇറ്റലിക്കാർ ഇന്നലെ പത്തനംതിട്ട ഹോസ്പിറ്റൽ വിട്ടിറങ്ങുമ്പോൾ അവരെ ചികിത്സിച്ച,ഡോക്ടർമാരുടേയും,നഴ്സുമാരുടേയും,അവിടുത്തെ ആരോഗ്യപ്രവർത്തരുടെയും മുഖത്ത് വിടർന്ന പുഞ്ചിരി…ആ പുഞ്ചിരിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗിയായിരുന്നു..അതിനെ നമ്മുക്ക് മനുഷ്വത്വത്തിന്റെ പുഞ്ചിരിയായി അടയാളപ്പെടുത്താം”: എം എ നിഷാദ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു
എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
English Summary: kerala lock down- fb post by director m.a nishad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.