June 6, 2023 Tuesday

Related news

June 6, 2023
June 5, 2023
June 4, 2023
June 4, 2023
June 3, 2023
June 2, 2023
June 2, 2023
June 2, 2023
June 2, 2023
June 1, 2023

ലോക്ക്ഡൗൺ: 
ഇന്ന്‌ കൂടുതൽ ഇളവുകൾ , കെഎസ്‌ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും

Janayugom Webdesk
തിരുവനന്തപുരം
June 14, 2021 10:14 am

ശനിയും ഞായറും ദിവസങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾക്ക്‌ ശേഷം സംസ്ഥാനത്ത്‌ തിങ്കളാഴ്ച ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകും.

*വാഹന ഷോറൂമുകൾ അറ്റകുറ്റപ്പണികൾക്ക് മാത്രം തുറക്കാം. വിൽപ്പനയും മറ്റു പ്രവർത്തനങ്ങളും പാടില്ല.
* ബാങ്കും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ചയും ബുധനാഴ്ചയും മാത്രം.
*നിർമാണ മേഖലയിലുള്ള സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്/രേഖ കാട്ടി യാത്ര ചെയ്യാം.
* നിർമാണ സാമഗ്രികൾ വിൽക്കുന്ന കട തുറക്കാം.
*കെഎസ്ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും.
*ഹോട്ടലുകളിൽ പാഴ്സലും ഓൺലൈൻ വിതരണവുമുണ്ടാകും.
*അവശ്യ കേന്ദ്ര, സംസ്ഥാന ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവ പ്രവർത്തിക്കും
*ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും രാത്രി 7വരെ.
*വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകൾ വേണം.
*രോഗികളുടെ കൂട്ടിരിപ്പുകാർ, വാക്സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം.

അതേസമയം,സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇളവുകൾ നൽകാനാണ് നീക്കം.ഓട്ടോ, ടാക്സി സർവീസുകൾക്കും കൂടുതൽ കെഎസ്ആർടിസി ബസ് സർവീസുകൾക്കും അനുമതി നൽകിയേക്കും. തുണിക്കടകൾ, ചെരിപ്പുകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് തുറക്കാൻ അനുമതി ഉണ്ടാകും.
eng­lish summary;kerala Lock­down guidelines
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.