Web Desk

മുംബൈ

January 17, 2021, 5:02 pm

മുഷ്താഖ് അലി ടി20: ആന്ധ്രക്കെതിരെ കേരളത്തിന് തോല്‍വി

Janayugom Online

സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് തോല്‍വി. ആന്ധ്രപ്രദേശ് കേരളത്തെ ആറ് വിക്കറ്റിന് തോല്‍പിച്ചു. കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര 17.1 ഓവറില്‍ മറികടന്നു. 

അശ്വിന്‍ ഹെബ്ബാര്‍— അമ്പാട്ടി റായുഡു സഖ്യമാണ് ആന്ധ്രയെ വിജയത്തിലെത്തിച്ചത്. നിലയുറച്ച് കളിച്ചെങ്കിലും ഹെബ്ബാര്‍ 48 റണ്‍സില്‍ പുറത്തായി. ശ്രീശാന്തിന്റെ പന്തില്‍ വിഷ്‌ണു വിനോദ് ക്യാച്ചെടുക്കുകയായിരുന്നു. നായകന്‍ അമ്പാട്ടി റായുഡുവും(38*), പ്രശാന്ത് കുമാറും(9*) ചേര്‍ന്ന് ആന്ധ്രയെ 18ാം ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു. 

കേരളം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 112 റണ്‍സ് നേടിയത്. സച്ചിന്‍ ബേബി (51), ജലജ് സക്‌സേന (27) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഒരുഘട്ടത്തില്‍ നാലിന് 38 എന്ന നിലയിലായിരുന്നു കേരളം.
Eng­lish sum­ma­ry: Ker­ala lost against Anthra pradesh
You may also like this video: