June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

രഞ്ജിട്രോഫിയിൽ കേരളത്തിന് തോൽവി

By Janayugom Webdesk
January 20, 2020

രഞ്ജി ട്രോഫി ആറാം റൗണ്ടില്‍ രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി. രണ്ടാം ദിനം രാജസ്ഥാന്‍ കുറിച്ച 178 റണ്‍സ് ലീഡ് മറിക്കടക്കുന്നതിനിടെ കേരളം 82 റണ്‍സിന് ഒന്നടങ്കം പുറത്തായി. ഇന്നിങ്‌സിനും 96 റണ്‍സിനുമാണ് രാജസ്ഥാന്‍ ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ആകെ നാലു ബാറ്റ്‌സ്മാന്മാര്‍ മാത്രമേ കേരളത്തിനായി രണ്ടക്കം കടന്നുള്ളൂ.

ഇവരില്‍ 49 പന്തില്‍ 18 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയാണ് ടോപ് സ്‌കോറര്‍. എന്നാൽ 83 പന്തില്‍ 18 റണ്‍സെടുത്ത രോഹന്‍ പ്രേമായിരുന്നു ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന്റെ ടോപ് സ്‌കോറര്‍. കുന്നുമ്മൽ പരുക്കേറ്റ മടങ്ങിയതോടെ കേരളത്തിന് പതിനൊന്നാമനുണ്ടായിരുന്നില്ല. 15.2 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ശുഭം ശർമയാണ് കേരളത്തെ രണ്ടാം ഇന്നിംഗ്സിലും തകർത്തത്. രണ്ട് ഇന്നിങ്സിലുമായി ശർമ 11 വിക്കറ്റ് പോക്കറ്റിലാക്കി. നേരത്തെ, ടോസ് ജയിച്ച കേരളം രാജസ്ഥാനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് തൊട്ടേ കേരളത്തിന് കണക്കുകൂട്ടലുകള്‍ പാളി.

റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്ബി, സഞ്ജു സാംസണ്‍, സന്ദീപ് വാരിയര്‍ എന്നിവരെ കൂടാതെയാണ് കേരളം രാജസ്ഥാനെതിരെ കളിച്ചത്. ഫലമോ, ആദ്യ ഇന്നിങ്‌സില്‍ 90 റണ്‍സിന് കേരളം പുറത്തായി.ഇന്നിങ്‌സ് ആരംഭിച്ച രാജസ്ഥാനാകട്ടെ, ഓപ്പണര്‍ യൈ ബി കോത്താരി കുറിച്ച 92 റണ്‍സ് മികവില്‍ സ്‌കോര്‍ബോര്‍ഡില്‍ 268 റണ്‍സ് രേഖപ്പെടുത്തി. നാലാം നമ്ബറില്‍ ആര്‍ കെ ബിഷ്‌ണോയി പൂര്‍ത്തിയാക്കിയ അര്‍ധ സെഞ്ച്വറിയും (68 പന്തില്‍ 67) രാജസ്ഥാന് തുണയായി.ഏഴു വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് കേരളത്തിന്റെ പ്രധാന വിക്കറ്റു വേട്ടക്കാരന്‍.

നേ​ര​ത്തെ രാ​ജ​സ്ഥാ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 268 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. യാ​ഷ് കോ​താ​രി (92), രാ​ജേ​ഷ് ബി​ഷ്ണോ​യി (67) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് രാ​ജ​സ്ഥാ​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 36 റ​ണ്‍​സു​മാ​യി അ​ർ​ജി​ത് ഗു​പ്ത പു​റ​ത്താ​കാ​തെ നി​ന്നു. കേ​ര​ള​ത്തി​ന് വേ​ണ്ടി ജ​ല​ജ് സ​ക്സേ​ന ഏ​ഴ് വി​ക്ക​റ്റ് വീ​ഴ്ത്തി. സ്കോർ: കേരളം – 90 & 82/9, രാജസ്ഥാൻ – 268.

 

Eng­lish sum­ma­ry: Ker­ala lost ran­ji trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.