August 19, 2022 Friday

Related news

January 17, 2021
September 20, 2020
August 4, 2020
June 26, 2020
May 5, 2020
February 12, 2020
February 9, 2020
February 8, 2020
February 6, 2020

ജപ്‌തി നോട്ടിസിനൊപ്പം കീശയിലിട്ട ലോട്ടറിക്ക് ഒന്നാം സമ്മാനമായി 12 കോടി

Janayugom Webdesk
കണ്ണൂർ
February 12, 2020 2:37 pm

ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനു സമീപം മാലൂർ പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്നൻ രാജന്. ജപ്തി നോട്ടിസ് വരെയെത്തിയ വായ്‌പ തിരിച്ചടയ്ക്കാൻ മറ്റൊരു വായ്പയ്ക്കുള്ള ഓട്ടത്തിനിടെയാണു ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ജപ്തി നോട്ടിസിനൊപ്പം മടക്കി കീശയിലിട്ട ആ ടിക്കറ്റിനാണു സമ്മാനം. ബി.ആര്‍. 71-ാമത് നറുക്കെടുപ്പില്‍ കൂത്തുപറമ്പ് പയ്യന്‍ ലോട്ടറി ജനുവരിയില്‍ വില്പപന നടത്തിയ ST 269609 എന്ന ടിക്കറ്റെടുത്ത രാജനാണ് ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായത്.

കഷ്ടപ്പെട്ടാണു രാജന്റെ ജീവിതം. റബർ ടാപ്പിങ്ങും കൃഷിപ്പണിയുമെല്ലാം ചെയ്യും. സ്കൂൾ പഠനംപോലും പൂർത്തിയാക്കാൻ കഴിയാതെ കൂലിപ്പണിക്കു പോകാൻ തുടങ്ങിയതാണു മകൻ രിഗിൽ. ഭാര്യ രജനിയും കൂലിപ്പണിക്കു പോകും. മഴക്കാലത്തു പണിയില്ലാതാവുമ്പോൾ സ്വർണം പണയപ്പെടുത്തിയും മറ്റുമാണു നിത്യച്ചെലവു നടത്തിയിരുന്നത്. മകൾ ആതിര വിവാഹിതയായി. ഇളയമകൾ അക്ഷര പ്ലസ് ടു വിദ്യാർഥിനി.

ENGLISH SUMMARY: Ker­ala lot­tery Xmas new year bumper winner

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.