Web Desk

തിരുവനന്തപുരം

May 17, 2021, 2:43 pm

ലോക്ഡൗൺ; സംസ്ഥാനത്ത് കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി

Janayugom Online

സംസ്ഥാനത്ത് കടുതല്‍ ഭാഗ്യക്കുറികള്‍ റദ്ദാക്കി. ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് നടപടി. മെയ്യ് 28,29,31 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിര്‍മല്‍-226, കാരുണ്യ‑501, വിൻ വിൻ‑618 ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്. നേരത്തെ മെയ് 13 മുതൽ മെയ് 27 വരെയുള്ള തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികൾ റദ്ദാക്കിയിരുന്നു.

കാരുണ്യ പ്ലസ് കെഎൻ 368, നിർമൽ എൻആർ 224, വിൻവിൻ 616, സ്ത്രീ ശക്തി എസ്എസ് 261, അക്ഷയ എകെ 498,കാരുണ്യ പ്ലസ് കെഎൻ 369,നിർമൽ എൻ ആർ 225,കാരുണ്യ കെആർ 500, വിൻ വിൻ ഡബ്യൂ 617,സ്ത്രീശക്തി എസ്എസ് 262,അ​ക്ഷയ എകെ 499,കാരുണ്യ പ്ലസ് കെഎൻ 370, എന്നീ ഭാ​ഗ്യക്കുറികളാണ് റദ്ദാക്കിയിരുന്നത്.

Eng­lish sum­ma­ry;  ker­ala lot­terys draw postponed

You may also like this video;