11 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 3, 2025
February 2, 2025
January 26, 2025
January 25, 2025
January 25, 2025
January 18, 2025
January 18, 2025
January 10, 2025
January 10, 2025
January 10, 2025

രഞ്ജി ട്രോഫിയിൽ കേരള മധ്യപ്രദേശ് മത്സരം സമനിലയിൽ

Janayugom Webdesk
തിരുവനന്തപുരം 
January 26, 2025 7:34 pm

കേരളവും മധ്യപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ 363 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്ത് നില്ക്കെ മല്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറികൾ നേടിയ ആദിത്യ സർവാടെയുടെയും മൊഹമ്മദ് അസറുദ്ദീൻ്റെയും ഇന്നിങ്സുകളാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ കേരളം മല്സരത്തിൽ നിന്ന് വിലപ്പെട്ട മൂന്ന് പോയിൻ്റുകൾ കരസ്ഥമാക്കി. ഒരു വിക്കറ്റിന് 28 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 

തുടരെ നാല് വിക്കറ്റുകൾ നഷ്ടമായതോടെ ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 47 റൺസെന്ന നിലയിലായിരുന്നു കേരളം. ആറാം വിക്കറ്റിൽ ഒത്തു ചേർന്ന മൊഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയും ചേർന്നാണ് കേരളത്തെ കരകയറ്റിയത്. സ്കോർ 121ൽ നില്ക്കെ 32 റൺസെടുത്ത ജലജ് സക്സേന പുറത്തായി. തുടർന്നെത്തിയ ആദിത്യ സർവാടെയും അസറുദ്ദീനും ചേർന്നുള്ള 90 റൺസിൻ്റെ കൂട്ടുകെട്ടാണ് കേരള ഇന്നിങ്സിൽ നിർണ്ണായകമായത്. മൊഹമ്മദ് അസറുദ്ദീൻ 68 റൺസെടുത്ത് പുറത്തായി. മല്സരം അവസാന ഘട്ടത്തോട് അടുക്കെ 80 റൺസെടുത്ത ആദിത്യ സർവാടെയും പുറത്തായത് കേരള ക്യാമ്പിൽ ആശങ്ക പടർത്തി. 

എന്നാൽ ബാബ അപരാജിത്തും നിധീഷ് എംഡിയും ചേർന്നുള്ള അപരാജിത കൂട്ടുകെട്ട് കേരളത്തിന് സമനില സമ്മാനിക്കുകയായിരുന്നു. ബാബ അപരാജിത് എഴുപത് പന്തുകളിൽ നിന്ന് 26 റൺസും നിധീഷ് 35 പന്തുകൾ നേരിട്ട് നാല് റൺസുമായും പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി കുമാർ കാർത്തികേയ സിങ്ങും കൂൽദീപ് സെന്നും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ആദിത്യ സർവാട്ടെയാണ് മാൻ ഓഫ് ദി മാച്ച്. സമനില നേടാനായതോടെ സി ഗ്രൂപ്പിൽ കർണ്ണാടകയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഈ മാസം 30ന് ബിഹാറുമായാണ് കേരളത്തിൻ്റെ അടുത്ത മല്സരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.