ആർ. ഗോപകുമാർ

കൊച്ചി

February 15, 2020, 4:21 pm

പാചക വാതക വിലവർധനവിനെതിരെ കേരള മഹിളാസംഘത്തിന്റെ പ്രതിഷേധ മാർച്ച്

Janayugom Online

പാചക വാതക വിലവർധനവിനെതിരെ കേരള മഹിളാസംഘം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സിപിഐ ജില്ലാകമ്മറ്റി ഓഫീസിനു മുന്നിൽ നിന്നും റിസർവ് ബാങ്കിന് മുന്നിലേയ്ക്കായിരുന്നു മാർച്ച്. സിപിഐ ജില്ലാസെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ ഒന്ന് മാത്രമാണ് പാചകവാതക വിലക്കയറ്റം. രാജ്യത്തിന് മാതൃകയായുള്ള സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം അടക്കം അട്ടിമറിച്ച് സ്വകാര്യ കുത്തകകളെ ശക്തി പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നും രാജു കുറ്റപ്പെടുത്തി.

മഹിളാസംഘം ജില്ലാ പ്രസിഡന്റ് മല്ലിക സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കമലാസദാനന്ദൻ, ജില്ലാ സെക്രട്ടറി എസ് ശ്രീകുമാരി, സംസ്ഥാന നേതാക്കളായ സജിനി തമ്പി, ബ്യുല നിക്സൺ, അംബിക രാജേന്ദ്രൻ, ശാരദ മോഹൻ, സീന ബോസ്, ജില്ലാ ഭാരവാഹികളായ മീനസുരേഷ്, താര ദിലീപ്, ബീന കോമളൻ മോളി വർഗീസ്, വനജ സദാനന്ദൻ, കോർപറേഷൻ കൗൺസിലർ ജിമിനി തുടങ്ങിയവർ സംസാരിച്ചു. മരിയ ഗൊരോത്തി, ഷംല നിസാം, ജിൻഷാ കിഷോർ, രാഗിണി, ലീനാ ശശി, മോളി സ്കറിയ, ലതിക രാജു തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Eng­lish Sum­ma­ry: Ker­ala Mahi­la Sangam protest march against cook­ing gas price hike

YOU MAY ALSO LIKE THIS VIDEO