കേരളത്തിന്റെ വികസന മുന്നേറ്റം തടയാന്‍ യുഡിഎഫ്-ബിജെപി ശ്രമമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എവിജയരാഘവന്‍. ബിജെപിയുമായി വോട്ട് കച്ചവടം നടത്താനാണ് യുഡിഎഫ് ശ്രമം. ബിജെപിയെ യുഡിഎഫ് വിമര്‍ശിക്കുന്നത് അര്‍ധ മനസോടെയാണെന്നും വിജയരാഘവന് പറഞ്ഞു. വേറിട്ട വികസന നയവും കാഴ്ചപ്പാടുമുള്ളത് എല്‍ഡിഎഫിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വില്ക്കാന് വെച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ കാവല്‍ക്കാരനായാണ് മോദി കേരളത്തിലെത്തുന്നത്. കേന്ദ്രസര്‍ക്കാറിന് കോര്‍പ്പറേറ്റുകളോട് മാത്രമാണ് താല്പര്യം. സര്‍ക്കാര്‍ ഫണ്ട് സമ്ബന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും മാത്രമാണ് നല്കുന്നുന്നത്. ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള കേരളത്തിന് പൗരത്വ നിയമത്തില്‍ ആശങ്കയുണ്ട്. നിയമം നടപ്പിലാക്കില്ലെന്ന് വിജയരാഘവന് പറഞ്ഞു.
കേരളത്തില്‍ കക്ഷി-രാഷ്ട്രീയ ജാതിമത ഭേദമില്ലാതെ എല്ലാവരും പൗരത്വ നിയമത്തിനെതിരാണ്. നിയമം നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാറിന്റെ എല്ലാ സംവിധാനവും ഉപയോഗിക്കുമെന്നും വിജയരാഘവന് പറഞ്ഞു.
English Summary : Vijayaraghavan against CAA
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.