കേരളാ മെഡിക്കല്‍ റാങ്ക് ലിസ്റ്റ് കാണാനില്ല

Web Desk
Posted on July 03, 2018, 5:19 pm

തിരുവന്തപുരം. കേരളാ മെഡിക്കല്‍ റാങ്ക് ലിസ്റ്റ് കാണാതായത് ആശങ്കയായി. കേരളാ മെഡിക്കല്‍ റാങ്ക് ലിസ്റ്റ് സൈറ്റ് ആണ് ആര്‍ക്കും സന്ദര്‍ശിക്കാനോ വിലയിരുത്താനോ ആവാത്തവിധം അപ്രത്യക്ഷമായത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും മെഡിക്കല്‍ റാങ്ക് ലിസ്റ്റ് വെബ് സൈറ്റില്‍ പരിശോധനക്ക് ലഭ്യമാണെന്നിരിക്കെയാണ് കേരളത്തിന്റെ സൈറ്റ് അപ്രത്യക്ഷമായത്. ജൂണ്‍ 20ന് ലിസ്റ്റ് പരസ്യപ്പെടുത്തിയ ശേഷം നോക്കുമ്പോള്‍ വ്യക്തിപരമായല്ലാതെ പൊതുവായി വിലയിരുത്തലിന് ലിസ്റ്റ് ലഭ്യമല്ല. പരീക്ഷ എഴുതിയ ആള്‍ക്ക് റോള്‍ നമ്പര്‍ നീറ്റ് നമ്പര്‍, ജനനതീയതി എന്നിവ ഉപയോഗിച്ച് സൈറ്റില്‍ കയറി സ്വന്തം റാങ്ക് അറിയാനാകും. എന്നാല്‍ പൊതുവായ ലിസ്റ്റ് ലഭിക്കുന്നില്ല.
കഴിഞ്ഞവര്‍ഷം ഈ സൗകര്യമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ എന്താണ് കിട്ടാത്തതെന്നും ചോദ്യമുയരുന്നു. ഇതു സംബന്ധിച്ച് അധികൃതരോട് പരാതിപ്പെട്ടവരോട് സെര്‍വര്‍ തകരാര്‍ എന്നാണ് പറയുന്നത്. വീണ്ടും പരാതിപ്പെട്ടവരോട് നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം അറിഞ്ഞാല്‍പോരെ മറ്റുള്ളവരുടെ കാര്യം അറിയുന്നത് എന്തിനെന്നാണ് ഉത്തരവാദപ്പെട്ടവരുടെ ചോദ്യം. ഇത് ഒട്ടേറെ ആക്ഷേപങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇടയാക്കിയിരിക്കയാണ്.