അയൽവാസിയുടെ കൈകാലുകൾ തല്ലിയൊടിക്കാൻ വീട്ടമ്മയുടെ ക്വട്ടേഷൻ

Web Desk
Posted on June 20, 2018, 10:19 am

കറുകച്ചാൽ: അയൽവാസിയുടെ കൈകാലുകൾ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മ അറസ്റ്റിൽ. കറുകച്ചാൽ പ്ലാച്ചിക്കൽ മുള്ളൻകുന്ന് രാജി(45) ആണ് അറസ്റ്റിലായത്.

ഇവരുടെ അയല്‍വാസിയായ രമേശന്‍റെ കാല് തല്ലിയൊടിക്കാനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിന് വേണ്ടി 25000 രൂപയും നല്‍കിയിരുന്നു. രമേശന്റെ നേതൃത്വത്തിൽ നേരത്തെ രാജിയുടെ കാൽ തല്ലിയൊടിച്ചിരുന്നു. ഇത് സംബന്ധിച്ച് കേസും ഉണ്ടായിരുന്നു.

രാജിക്ക് രമേശനുമായി പണഇടപാടുകള്‍ ഉണ്ടായിരുന്നു. രമേശനെ ആക്രമിക്കാനായി ചങ്ങനാശ്ശേരിയിലെത്തിയ ക്വട്ടേഷൻസംഘം കാർ വാടകയ്ക്കെടുത്ത് രാജിയുടെ വീട്ടിൽ എത്തിയപ്പോൾ, സംശയം തോന്നിയ നാട്ടുകാർ വീടുവളഞ്ഞശേഷം കറുകച്ചാൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്വട്ടേഷന്‍ വിവരങ്ങള്‍ പുറത്തായത്.