ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാം പുറത്തിറങ്ങുന്നു;

Web Desk
Posted on January 15, 2019, 9:02 pm

ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിന് മൂന്നു ദിവസത്തേക്ക് ജയിൽ അഴിക്കുള്ളിൽ നിന്നും പുറത്തിറങ്ങാം.

കൊച്ചിയിലുള്ള മാതാവിനെ കാണാനാണ് മൂന്ന് ദിവസത്തെ അനുമതി ഹൈക്കോടതി നൽകിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് മുഹമ്മദ് കഴിയുന്നത്.

മുഹമ്മദ് നിസാം ഈ മാസം 20ന് കൊച്ചിയിലെത്തും. കൊച്ചി കലൂരിലെ ഫ്‌ലാറ്റില്‍ ആണ് മാതാവുള്ളത്. ഇവരോടൊപ്പമാകും നിസാം കഴിയുക. ഈ മാസം 21,22,23 തിയതികളില്‍ രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണി വരെ നിസാമിന് മാതാവിനൊപ്പം ഫ്‌ലാറ്റില്‍ ചിലവഴിക്കാം. അഞ്ച് മണിക്ക് ശേഷം തിരിച്ച്‌ എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം എന്നാണ് കോടതി ഉത്തരവ്. കൂടാതെ മാതാവിനെ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരാനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വര്‍ഷത്തെ തടവുശിക്ഷയുമാണ് കോടതി വിധിച്ചത്.