കാശ്മീരി കുങ്കുമ പൂവ് കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശി പിടിയിൽ

Web Desk
Posted on May 02, 2019, 10:00 am

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനതാവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച എട്ട് കിലോ കാശ്മീരി കുങ്കുമ പൂവ്’ കസ്റ്റംസ്   ഇന്റലിജൻസ് വിഭാഗം പിടികൂടി . കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും ദുബായിലേയ്ക്ക് പോകുവാൻ എത്തിയ കാസർഗോഡ് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത് .

ചെക്കിംഗ് ബാഗിൽ ഒളിപ്പിച്ചാണ് കുങ്കുമ പൂവ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചത് .ലോകത്തിൽ ഏറ്റവും ഗുണനിലവാരമുള്ള കുങ്കുമ പൂവാണ് കാശ്മീരി കുങ്കുമ പൂവ്’ ഇന്ത്യയിൽ ഇതിന് കീലോഗ്രാമിന് 2.50 ലക്ഷം രൂപയാണ് ഉള്ളതെങ്കിലും ഗൾഫിൽ ഇതിന് ഏകദേശം കിലോഗ്രാമിന് 50 ലക്ഷം രൂപയെങ്കിലും ലഭിക്കും .ചില സമയങ്ങളിൽ ഇതിൽ ലധികവും ലഭിക്കും . കുങ്കുമ പൂവ് കടത്തുവാൻ ശ്രമിച്ച കാസർഗോഡ് സ്വദേശിയായ യാത്രക്കാരന് പേയി വരുന്നതിനുള്ള വിമാന ടിക്കറ്റും ഇരുപതിനായിരം രൂപയുമാണ് പ്രതിസ്ഥലം നൽകാമെന്നാണ് വാഗ്ദ്ധാനം നൽകിയിരിരുന്നത് .

കുങ്കുമ പൂവ് കടത്തുവാൻ സാധനം എത്തിച്ച് കൊടുത്ത ആളെ കുറിച്ചും ദുബായിൽ വാങ്ങുവാൻ എത്തുമെന്ന് പറഞ്ഞവരെ കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല.