കൊച്ചിയിൽ ഷൂട്ടിങ് സെറ്റില്‍ യുവനടന്‍ കഞ്ചാവുമായി പിടിയില്‍

Web Desk
Posted on May 03, 2019, 11:55 am

കൊച്ചി: കൊച്ചിയില്‍ ഷൂട്ടിങ് സെറ്റില്‍ യുവനടന്‍ കഞ്ചാവുമായി പിടിയില്‍ .കോഴിക്കോട് സ്വദേശിയും മീലാന്‍റെ പൂവന്‍കോഴി’ എന്ന സിനിമയിലെ നായകനുമായ മിഥുന്‍ നളിനി( 25 ) ആണ് അറസ്റ്റ് ചെയ്തത് . മിഥുന്‍ നളിനിക്കൊപ്പം ബെംഗളുരു സ്വദേശിയും സിനിമയുടെ ക്യാമറാമാനായ വിശാല്‍ ശര്‍മ്മയും അറസ്റ്റ് ചെയ്തു . നടനും ക്യാമറാമാനും കൂടി ഫോര്‍ട്ട് നഗറില്‍ സ്വകാര്യ ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്നു . മയക്കുമരുന്ന് സിനിമാ ഷൂട്ടിങ് സെറ്റുകളില്‍ എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച്‌കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുക്കുന്നത്